നയന്‍താര ബോളിവുഡിലേക്ക്
ബില്ലയിലെ പ്രകടനത്തിലൂടെ താനെന്തിനും പോന്നവളാണെന്ന് തെളിയിച്ചിരിക്കുകയാണ് നയന്‍താര. ഒപ്പം നയന്‍സിന്റെ ഗ്ലാമര്‍ പരിവേഷവും താരമൂല്യവും വര്‍ദ്ധിച്ചു. അസിന്‍ ഹിന്ദിയില്‍ കണ്ണുനട്ട് തമിഴ് സിനിമകള്‍ ഒഴിവാക്കാന്‍ തുടങ്ങിയതോടെ തമിഴിലെ നമ്പര്‍ വണ്‍ ആരെന്ന തര്‍ക്കം തുടരുകയാണ് നയന്‍സും തൃഷയും.
അസിനും നയന്‍താരയും തമ്മില്‍ കടുത്ത മത്സരം തന്നെയുണ്ടായിരുന്നു. ഗജിനിയില്‍ തന്റെ വേഷത്തിന് അസിന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം കുറഞ്ഞുപോയെന്ന് മനസിലാക്കിയതോടെ ആ ചിത്രത്തില്‍ അഭിനയിച്ചത് തനിക്ക് പറ്റിയ അമളിയാണെന്ന് നയന്‍സ് തുറന്നടിച്ചു.
തമിഴ് സിനിമാരംഗത്തെ അസിന്‍ മിക്കവാറും കൈയൊഴിഞ്ഞ മട്ടാണ്. ബോളിവുഡിലാണ് അസിന്റെ നോട്ടം. അതുകൊണ്ട് താരസുന്ദരിമാര്‍ തമ്മിലുള്ള മത്സരം തുടരണമെങ്കില്‍ നയന്‍സ് ബോളിവുഡിലേക്ക് കടക്കണം. അതും സംഭവിക്കാന്‍ പോവുകയാണ്.
ഡേവിഡ് ധവാന്റെ പുതിയ ചിത്രത്തിലൂടെയാണ് നയന്‍സ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. അക്ഷയ് കുമാറിന്റെ നായികയായാണ് നയന്‍സ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തമിഴിലും തെലുങ്കിലും വിജയകരമായി പ്രയോഗിച്ച മേനിവടിവ് തുറന്നുകാട്ടുകയെന്ന തുറുപ്പുചീട്ട് ബോളിവുഡിലുമെടുത്താന്‍ അവിടെയും വിജയം കൊയ്യാമെന്നാണ് നയന്‍താരയുടെ കണക്കുകൂട്ടല്‍.


Click it and Unblock the Notifications











