പ്രീതി സിന്റക്ക് മംഗല്യമായി
ബോളിവുഡില്‍ ഇപ്പോള്‍ താരസുന്ദരികള്‍ക്ക് മംഗല്യകാലമാണ്. ഐശ്വര്യാറായിയുടെ വിവാഹത്തിനു ശേഷം കരീനാ കപൂറും റാണി മുക്കര്‍ജിയുമൊക്കെ വിവാഹജീവിതത്തിലേക്ക് കാല്‍വയ്ക്കാനൊരുങ്ങുകയാണ്. പ്രീതി സിന്റയും ഉടന്‍ വിവാഹിതയാവും. ഒരു പക്ഷേ കരീനക്കും റാണിക്കും മുന്നെ തന്നെ.
കാമുകന്‍ നെസ് വാഡിയയുമായി പ്രീതിയുടെ വിവാഹം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. നെസ് വാലിയയുടെ അമ്മ മൗറീന്‍ വാഡിയ ഒടുവില്‍ വിവാഹത്തിന് സമ്മതം മൂളി.
ഈയിടെ നെസ്സും പ്രീതിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മൊഹാലി ടീമിനെ സ്വന്തമാക്കിയിരുന്നു. വ്യവസായിയായ നെസ്സുമായി 2005ല്‍ തുടങ്ങിയതാണ് പ്രീതിയുടെ പ്രണയം.
പ്രീതി നേരത്തെ മോഡല്‍ മാര്‍ക് റോബിന്‍സണുമായി പ്രണയത്തിലായിരുന്നു. പ്രീതിയും നെസ് വാഡിയയുടെ അമ്മ മൗറീന്‍ വാഡിയ അത്ര രസത്തിലല്ലെന്നതാണ് വിവാഹം വൈകാന്‍ കാരണം. ഒടുവില്‍ അമ്മയുടെ സമ്മതം കിട്ടിയതോടെ ഇരുവര്‍ക്കും പ്രണയസാഫല്യത്തിന് വഴിയൊരുങ്ങി.


Click it and Unblock the Notifications











