സെയിഫും കരീനയും ലേഡീസ് റൂമില്‍!
ബോളിവുഡിലെ പ്രണയജോഡികളായ സെയ്ഫ് അലിഖാനും കരീനാ കപൂറിനും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവുന്നില്ല. ഏതു നേരവും ഒന്നിച്ചാവാന്‍ കൊതിക്കുന്ന ഇണക്കുരുവികള്‍ ബാത്ത് റൂമില്‍ പോലും ഒരുമിച്ചാണ് പോവുന്നത്!
ഈയിടെ ഇരുവരെയും ഒരു ഹോട്ടലിലെ ലേഡീസ് റെസ്റ്റ് റൂമില്‍ വച്ച് 'പിടികൂടി'. പ്രണയം മൂത്താല്‍ ലേഡീസ് റൂമാണോ ബാത്ത് റൂമാണോയെന്നൊന്നും ഇണക്കുരുവികള്‍ക്ക് നോട്ടമില്ല, പ്രണയചേഷ്ടകള്‍ എവിടെവച്ചുമാവാം.
മുംബൈയിലെ ഒരു പ്രശസ്ത ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ കരീന ലേഡീസ് റെസ്റ്റ് റൂമിലേക്ക് പോയി. പിന്നാലെ സെയ്ഫും. ഇരുവരും റെസ്റ്റ് റൂമില്‍ കയറി വാതില്‍ കുറ്റിയിട്ടു. ഏറെ നേരം കഴിഞ്ഞിട്ടും അകത്തുള്ളവര്‍ പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് ചിലര്‍ വാതിലില്‍ മുട്ടിയപ്പോള്‍ 'തിരക്കിലാണെ'ന്നായിരുന്നു മറുപടി.
ഒടുവില്‍ 'തിരക്ക്' കഴിഞ്ഞപ്പോള്‍ പുറത്തു കാത്തുനില്‍ക്കുന്ന ആളുകള്‍ക്കു മുന്നിലൂടെ ചമ്മലോടെ ഇരുവരും പുറത്തിറങ്ങി. അഞ്ച് വര്‍ഷം കഴിഞ്ഞേ വിവാഹത്തിനുള്ളൂവെന്ന് കരീന പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇത്തരം രംഗങ്ങള്‍ മേലിലും ആവര്‍ത്തിക്കുമെന്ന് കരുതണം.


Click it and Unblock the Notifications