അമീര് ഖാന് ലേഡി ഡോക്ടറുടെ ഉറക്കം കെടുത്തി

By Staff

അമീര്‍ഖാന്റെ ഗജിനി തിയറ്ററിലെത്തുന്നതും കാത്തിരിപ്പാണ്‌ ബോളിവുഡ്‌. തീര്‍ത്തും വ്യത്യസ്‌തമായ ഗെറ്റപ്പില്‍ അമീറിനെ ഗജിനിയില്‍ കാണാനാകുമെന്ന്‌ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ ഉറപ്പ്‌ നല്‌കിയിരുന്നു.

ഇത്‌ സത്യമാണെന്ന്‌ സൂചിപ്പിയ്‌ക്കുന്ന അമീറിന്റെ ചില കിടിലന്‍ സ്റ്റില്ലുകളും കഴിഞ്ഞ ദിവസം അവര്‍ പുറത്തുവിട്ടു. ദേഹമാകെ പച്ച കുത്തി കിടിലന്‍ മസിലുകളുമായിരിക്കുന്ന അമീറിന്റെ സ്റ്റില്ലുകള്‍ ബോളിവുഡിന്റെ ഹരമായി മാറുകയും ചെയ്‌തു.

എന്നാല്‍ പോസ്‌റ്റര്‍ പുറത്തിറങ്ങിയതോടെ ഉറക്കം പോയത്‌ സുരേഖ എന്ന പാവം ലേഡീ ഡോക്ടറുടെയാണ്‌.

പോസ്‌റ്ററിലുള്ള അമീറിന്റെ ശരീരത്തില്‍ പച്ച കുത്തിയിരിക്കുന്നത്‌ ഡോക്ടറുടെ മൊബൈല്‍ നമ്പറാണത്രേ. നമ്പര്‍ കിട്ടിയ ആരാധകരാണെങ്കില്‍ നേരവും കാലവുമൊന്നും നോക്കാതെ പോസ്‌റ്ററിലുള്ള നമ്പറിലേക്ക്‌ വിളിയോട്‌ വിളിയാണത്രേ. അമീറിന്റെ വിവരങ്ങളാണ്‌ ഡോക്ടറോട്‌ ആരാധകര്‍ തിരക്കുന്നത്‌.

ഏതോ സഹസംവിധായകന്‌ പറ്റിയ അബദ്ധമാണിതെന്നാണ്‌ ചിത്രത്തിന്റെ നിര്‍മാതാവായ മധു വര്‍മ്മയുടെ വിശദീകരണം.

പുള്ളി മനസ്സില്‍ തോന്നിയ നമ്പര്‍ അമീറിന്റെ ശരീരത്തില്‍ പച്ചകുത്തിയ രീതിയില്‍ ടാറ്റൂവായി പതിപ്പിയ്‌ക്കുകയായിരുന്നു.

ഡോക്ടര്‍ക്ക്‌ നേരിട്ട ബുദ്ധിമുട്ടില്‍ അമീര്‍ഖാനും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്‌. പോസ്‌റ്റര്‍ പുറത്തിറങ്ങിയതിന്‌ പിറ്റേന്ന്‌ അഭിനന്ദനമറിയിച്ചു കൊണ്ട്‌ തന്റെ മൊബൈലിലേക്ക്‌ 900 എസ്‌എംഎസ്‌ വന്നുവെന്നും ഇതിലൂടെ ഡോക്ടര്‍ക്ക്‌ നേരിടേണ്ടി വന്ന ബുദ്ധിമുട്ട്‌ തനിയ്‌ക്ക്‌ മനസ്സിലാകുമെന്നും താരം പറഞ്ഞു.

അറിയാതെ പറ്റിയ അബദ്ധത്തിന്‌ ഡോക്ടറോട്‌ അമീര്‍ഖാനും നിര്‍മാതാവും മാപ്പ്‌ ചോദിച്ചിട്ടുണ്ട്‌. വേണമെങ്കില്‍ പുതിയൊരു ഫോണ്‍ നമ്പര്‍ തരാമെന്നും അവര്‍ ഡോക്ടറെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X