For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബച്ചന്‍ കുടുംബം പരിക്കിന്റെ പിടിയില്‍

By Ajith Babu
|
 Abhishek Bachchan
ബോളിവുഡ് താരം അഭിഷേക് ബച്ചനു ഷൂട്ടിങ്ങിനിടയില്‍ വീണ്ടും പരുക്കേറ്റു. ഇടതു വിരലിനാണു പരുക്ക്. രോഹിത് ഷെട്ടിയുടെ ബോല്‍ ബച്ചന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഈ മാസാദ്യം അഭിഷേക് ബച്ചന്റെ കണ്ണിനു പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നു ആറു സ്റ്റിച്ചാണ് താരത്തിനിടേണ്ടി വന്നത്.

ഇത്തവണ ജയ്പുരില്‍ ഇതേ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്ക് സാരമുള്ളതല്ലെന്നു അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച അഭിഷേകിന്റെ പിതാവും നടനുമായ അമിതാഭ് ബച്ചനും ഷൂട്ടിങിനിടയില്‍ പരിക്കേറ്റിരുന്നു. വാരിയെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്ന് ബിഗ് ബിയും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

English summary
Actor Abhishek Bachchan, who received six stitches above his right eye earlier this month after an accident on a movie set, has now injured his left finger - during shooting for the same film. "...I fractured my finger. It's what I would like to call a sympathy wound," Abhishek posted on micro-blogging site Twitter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more