ബോളിവുഡില്‍ കാലുറപ്പിക്കാന്‍ അസിന്‍ തന്ത്രങ്ങള്‍ മെനയുന്നു

എന്നാല്‍ തമിഴകം ഈ മലയാളി മങ്കയെ നെഞ്ചിലേറ്റിയതോടെ അസിന്റെ ഭാഗ്യനക്ഷത്രം ഉദിയ്‌ക്കുകയായിരുന്നു. ഇന്നിപ്പോള്‍ കോളിവുഡിലെ താരറാണിമാരിലൊരാളായി വിലസുന്ന അസിന്‍ ബോളിവുഡും പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ്.
അമീര്‍ ഖാന്റെ ഗജിനിയിലൂടെ ആ അസുലഭ അവസരവും താരത്തിന് സ്വന്തമായിക്കഴിഞ്ഞു. എന്നാല്‍ പുതിയ അവസരങ്ങള്‍ നേടുന്ന കാര്യത്തില്‍ അസിനിപ്പോള്‍ വലിയൊരു ബുദ്ധിമുട്ട് അനുഭവിയ്‌ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളത്തില്‍ നിന്ന് തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും ചുവട് വെച്ചപ്പോള്‍ അസിന്‍ തനിയ്‌ക്കൊപ്പമുള്ള ജോലിക്കാരെയെല്ലാം കൂടെ കൂട്ടിയിരുന്നു. തുടക്കം മുതല്‍ മാനേജര്‍ പദവി വഹിയ്‌ക്കുന്ന പിതാവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി.
എന്നാല്‍ മലയാളികളായ ഇവര്‍ക്കെല്ലാം ഹിന്ദി സംസാരിയ്‌ക്കാന്‍ കഴിയാത്തതാണ് അസിന് വിനയായിരിക്കുന്നത്. പ്രശ്‌നം പരിഹരിയ്‌ക്കാന്‍ താരമിപ്പോള്‍ ഹിന്ദി മണിമണിയായി പറയുന്ന ജോലിക്കാരെ എടുത്തു കഴിഞ്ഞു.
ഇങ്ങനെ പോയാല്‍ മാനേജരായ പിതാവിനെയും അസിന്‍ മാറ്റുമോയെന്നാണ് ഏവരും ചോദിയ്‌ക്കുന്നത്? കാത്തിരുന്ന് കാണുക തന്നെ...
അസിന്റെ ഉടലഴകിന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications