കൊച്ചിയില്‍ അസിനൊരു പിറന്നാള്‍ സമ്മാനം

കൊച്ചിയില്‍ മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റാണ് അസിന്‍ തനിയ്ക്കായി കരുതി വച്ചിരിക്കുന്ന പിറന്നാള്‍ സമ്മാനം. കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ഈ അപ്പാര്‍ട്ട്‌മെന്റ് തനിയ്‌ക്കേറെ ഇഷ്ടമായെന്നും അസിന്‍. കൊച്ചിയിലെ അസിന്റെ മൂന്നാമത്തെ അപ്പാര്‍ട്ട്‌മെന്റാണിത്. ഇതിന് പുറമെ മുംബൈയിലും അസിന് രണ്ട് വീടുകളുണ്ട്.
കൊച്ചിയിലെ വീടിന്റെ ഇന്റീരിയര്‍ ഡെക്കറേഷന്‍ പൂര്‍ത്തിയാകാന്‍ ഏതാണ്ട് ഒരു മാസത്തോളമെടുക്കും. അതിന് ശേഷം ഇവിടെ കുറച്ചു നാള്‍ താമസിയ്ക്കാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും അസിന്‍ പറയുന്നു. പിറന്നാളിന് അസിന്‍ സ്വയം കണ്ടെത്തിയ സമ്മാനമാണ് ഈ അപ്പാര്‍ട്ട്‌മെന്റ്. അപ്പോള്‍ വീട്ടുകാരുടെ സമ്മാനമോ? അമ്മ തനിയ്ക്ക് ഒരു ഡയമണ്ട് ജ്വലറി സെറ്റാണ് സമ്മാനിച്ചതെന്ന് നടി പറയുന്നു. ഹൗസ്ഫുള്‍ 2 എന്ന ചിത്രത്തിന്റെ തിരക്കിലാണ് അസിനിപ്പോള്‍.


Click it and Unblock the Notifications