»   » ഹീറോയിനാകാന്‍ കരീനയ്ക്കു സമയമില്ല

ഹീറോയിനാകാന്‍ കരീനയ്ക്കു സമയമില്ല

Posted By:
Subscribe to Filmibeat Malayalam
Kareena Kapoor
ഐശ്വര്യ പിന്‍മാറിയതോടെ മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയിനാകാന്‍ ബോളിവുഡില്‍ പോരടിച്ച രണ്ടു പേരില്‍ ഒരാള്‍ കരീനയായിരുന്നു. ഒടുവില്‍ ഹീറോയിനായി കരീനയ്ക്ക് നറുക്ക് വീണെങ്കിലും ഡേറ്റ് വില്ലനാവുകയാണ്.

ഹീറോയിന്റെ ഷൂട്ടിങ് 2011ല്‍ തന്നെ തുടങ്ങണമെന്നാണ് ഭണ്ഡാര്‍ക്കറുടെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ബോഡിഗാര്‍ഡില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കരീന അടുത്തതായി കമ്മിറ്റ് ചെയ്തിരിക്കുന്നത് രാ വണ്‍ ആണ്. പിന്നീട് അമീര്‍ ഖാന്റെ ചിത്രവും കരണ്‍ ജോഹറിന്റെ 'ഷോര്‍ട്ട് ടേം ശാദി'യും കരീനയെ കാത്തു കിടപ്പുണ്ട്.

ഇതിനെല്ലാം പുറമേ 2012 ല്‍ സെയ്ഫിനെ കല്യാണം കഴിയ്ക്കാനും കരീനയ്ക്ക് പ്ലാനുണ്ടത്രേ. ഈ തിരക്കുകള്‍ക്കിടയില്‍ ഭണ്ഡാര്‍ക്കറുടെ ചിത്രം എപ്പോള്‍ ചെയ്യുമെന്നാണ് കരീന ചിന്തിക്കുന്നത്. ചുരുക്കത്തില്‍ പ്രിയങ്കയുമായി അടികൂടി വാങ്ങിച്ചെടുത്ത ഹീറോയില്‍ പട്ടം കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന സ്ഥിതിയിലാണത്രേ കരീന.

English summary

 B-Town buzz says that Kareena Kapoor has given the nod to play leading lady in Madhur Bhandarkar's Heroine. But the deal is yet to be finalised. Also the director wants start the shoot this year which won't be possible if he signs Kareena. She is currently shooting for Salman Khan's Bodyguard, after which she will start promoting Ra.One and then complete three other films - Aamir Khan's next with Reema Kagti, Saif Ali Khan's Agent Vinod and Karan Johar's Short Term Shaadi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam