»   » ചുംബിയ്ക്കാന്‍ തയ്യാറെന്ന് ദീപിക

ചുംബിയ്ക്കാന്‍ തയ്യാറെന്ന് ദീപിക

Posted By:
Subscribe to Filmibeat Malayalam
Deepika Padukone
ഈയിടെയായി കാര്യങ്ങളെല്ലാം തുറന്നടിച്ചു പറയുന്ന ഒരു ബോള്‍ഡ് ഗേള്‍ ആയി മാറിയിരിക്കുകയാണ് ദീപിക പദുകോണ്‍.

മുന്‍ കാമുകനായ രണ്‍ഭീറിനെക്കുറിച്ചും മറ്റും ദീപിക പറഞ്ഞകാര്യങ്ങള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചുംബന സീനില്‍ അഭിനയിക്കുന്നതിന് തനിക്ക് മടിയൊന്നുമില്ലെന്ന് ദീപിക വ്യക്തമാക്കിയിരിക്കുന്നു.

സിനിമയിലെ ചുംബനരംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ഞാന്‍ അനുകൂലിക്കുന്നു. ചുംബനം ആധുനിക ലോകത്തിലും പ്രണയത്തിലും പതിവുള്ള കാര്യമാണ്. അത് സിനിമയിലും ഉപയോഗിക്കാന്‍ തയ്യാറാണ്. ഈ പ്രവര്‍ത്തി സാധാരണയായ ഒരു കാര്യംമാത്രമമാണ്-ദീപിക പറയുന്നു.

ബോളിവുഡിന്റെ പുതിയ റൊമാന്റിക് ഹീറോ ആയ ഇമ്രാന്‍ ഖാനുമൊത്തുള്ള പുതിയ ചിത്രമായ ഭബ്രേക് കെ ബാദി'ന്റെ പ്രമോഷണല്‍ പരിപാടിയ്ക്കിടെയാണ് ദീപിക തീര്‍ത്തും പ്രൊഫഷണലായ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.

ഞങ്ങള്‍ സിനിമക്കാര്‍ ഒരുദിവസത്തെ ഷൂട്ടിംഗിനുശേഷം ഭക്ഷണമേശയ്ക്കുരുവശത്തുമരുന്ന് സംസാരിച്ച് സ്‌നേഹപൂര്‍വം ചുംബിക്കുന്നതുപോലെയുള്ള ഒന്ന് മാത്രമാണ് സിനിമയിലേയും കിസ്സിംഗ്. ഇത് വളരെ പ്രശ്‌നമാണെന്ന് വളച്ചൊടിക്കേണ്ട കാര്യമില്ല-ദീപിക പറയുന്നു. ബ്രേക്ക് കെ ബാദ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam