ചോദ്യം കരീനയെക്കുറിച്ചാണെങ്കില്‍ ഉത്തരമില്ലെന്ന് കരിഷ്മ

By Super

കരീന-ഷാഹിദ് പ്രണയവും പിന്നീടുണ്ടായ പ്രണയത്തകര്‍ച്ചയും പിന്നീട് സെയ്ഫുമായി കരീന പടുത്തുയര്‍ത്തിയ പുതിയ ബന്ധവുമെല്ലാം മാധ്യമങ്ങല്‍ വന്‍ പ്രാധാന്യത്തോടെയാണ് കൊണ്ടാടിയത്.

എന്നാല്‍ ഈ കാര്യങ്ങളെക്കുറിച്ചൊന്നും കരീന കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇതിനോടൊന്നും പ്രതികരിക്കാന്‍ കരീനയ്ക്കു വലിയ താല്പര്യമില്ലായിരുന്നു എന്നതായിരുന്നു സത്യം. കരീനയപ്പെലെതന്നെ ചേച്ചി കരീഷ്മയ്ക്കും സഹോദരിയുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചാല്‍ ഇഷ്ടപ്പെടില്ല.

കഴിഞ്ഞ ദീവസം മുംബൈയിലെ മഹാലക്ഷ്മി സ്റ്റുഡിയോയില്‍ ഒരു പരിപാടിക്കെത്തിയ കരിഷ്മയോട് മാധ്യമപ്രവര്‍ത്തകര്‍ കരീനയുടെയും സെയ്ഫിന്‍റെയും കാര്യം ചോദിച്ചു. ചോദ്യത്തിന് മറുപടി കിട്ടിയില്ലെന്ന് മാത്രമല്ല കലിതുള്ളിയ കരീന കൊടുങ്കാറ്റുപോലെ പുറത്തേയ്ക്ക് പാഞ്ഞു.

അബദ്ധം പറ്റിയെന്ന് മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ പിന്നെ കയ്യും കാലും പിടിച്ച് ഒരുവിധത്തിലാണത്രേ കരിഷ്മയെ വീണ്ടും സംഭാഷണത്തിനായി കൊണ്ടുവന്നിരുത്തിയത്.

'സരിഗമപ ലിറ്റില്‍ ചാമ്പ്സ്' എന്ന കുട്ടികള്‍ക്കൊപ്പമുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് കരിഷ്മ സ്റ്റുഡിയോയിലെത്തിയത്. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു അഭിമുഖം നല്‍കാന്‍ കരിഷ്മ തയ്യാറാവുകയായിരുന്നു.

ബോളിവുഡിലേയ്ക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മറ്റും സംസാരിക്കുന്നതിനിടെ കരീന-സെയ്ഫ് ബന്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് കരിഷ്മ കോപാകുലയായത്.

പുറത്തുപോയ കരിഷ്മയ്ക്ക് ഇനി ഇത്തരം ചോദ്യങ്ങളൊന്നുമുണ്ടാകില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുനല്‍കിയപ്പോഴാണത്രേ അവര്‍ അഭിമുഖം തുടരാന്‍ തയ്യാറായത്.

കുനാല്‍ കോഹ് ലിയുടെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സയ്ഫിനെ കാണാനായി കരീന ബാങ്കോക്കിലേക്ക് പറന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.

Read more about: kareena kapoor karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X