മല്ലിക ഷെരാവത് രാഷ്ട്രീയ സിനിമയില്‍ നായികയാവുന്നു
ബോളിവുഡിലെ ഗ്ലാമര്‍ താരം മല്ലികാ ശെരാവത് രാഷ്ട്രീയത്തില്‍ പയറ്റാന്‍ തയ്യാറെടുക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയത്തിലാണ് മല്ലിക ഇറങ്ങുന്നതെന്ന് തെറ്റിദ്ധരിക്കരുത്. രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപഹാസ്യപരമായി സമീപിക്കുന്ന ഒരു ചിത്രത്തിലാണ് മല്ലിക അഭിനയിക്കുന്നത്.
ഇതേവരെ ഗ്ലാമര്‍ പ്രദര്‍ശനം ഒന്നുകൊണ്ടുമാത്രം പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ മല്ലിക ഇതാദ്യമായാണ് ഇത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിക്കുന്നത്. കുന്ദന്‍ ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ യാണ് ചിത്രത്തില്‍ നായികയാവുന്നതെന്നകാര്യത്തില്‍ സംശയമില്ല.
വേശ്യാവൃത്തിയില്‍ നിന്നും രാഷ്‌ട്രീയത്തിലെത്തി മുഖ്യമന്ത്രിസ്ഥാനത്തെത്തുന്ന ഒരു കഥാപാത്രത്തെയാണത്രേ മല്ലിക അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ തനിക്ക് മേനി പ്രദര്‍ശനം മാത്രമേ സാധിയ്‌ക്കൂ എന്ന് പറയുന്ന വിമര്‍ശകരുടെ നാവടക്കാന്‍ തന്നെയാണത്രേ മല്ലിക തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിലെ മറ്റുതാരങ്ങളുടെ കാര്യത്തിലും തീരുമാനമൊന്നുമായിട്ടില്ല. 2008 ആദ്യം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications