റിയാലിറ്റി ഷോയില്‍ തോറ്റ രാഖി ചാനലിനെതിരെ
വിവാദങ്ങളുടെ തോഴിയാണ് രാഖി സാവന്ത്, താനുമായി ബന്ധപ്പെട്ട എന്തിനെയും ചുറ്റിപ്പറ്റി വിവാദങ്ങളുണ്ടാക്കാന്‍ അപാരമായ മിടുക്കാണ് രാഖിയ്ക്കുള്ളത്.
ടെലിവിഷന്‍ റിയാലിറ്റി ഷോയായ 'നാച്ച് ബാലിയേ 3" നടത്തിയ സ്റ്റാര്‍ പ്ലസുമായി ബന്ധപ്പെട്ടാണ് രാഖി പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ചാനല്‍ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് രാഖി പരാതി നല്‍കിയിരിക്കുകയാണ്.
ഒഷിവാരാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ചാനല്‍ പ്രവര്‍ത്തകര്‍ മത്സരത്തില്‍ വിജയം കണ്ടെത്തുന്നതില്‍ നിന്നും തന്നെയും കാമുകന്‍ അഭിഷേക് ആവാസ്തിയെയും തടഞ്ഞു എന്നാണ് ആരോപിക്കുന്നത്.
എന്നാല്‍ രാഖി പ്രശസ്തിക്കു വേണ്ടി നടത്തുന്ന വെറും സ്റ്റണ്ടുകളാണെന്നാണ് ചാനലിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നത്. രാഖി ഇക്കാര്യത്തില്‍ യാതൊന്നും തങ്ങളുമായി സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് അവര്‍ വെറുതെ പറയുക മാത്രമേ ചെയ്തിട്ടുള്ളെന്നും ചാനലുകാര്‍ പറയുന്നു.
ഇതേവരെ പരാതിയില്ലാതിരുന്ന രാഖി അവസാന റൗണ്ടില്‍ പുറത്തായതോടെ തങ്ങളെ ചതിയില്‍ പെടുത്താന്‍ ഒരുങ്ങുകയാണെന്നുമാണ് സ്റ്റാര്‍ പ്ലസിന്‍റെ ജനറല്‍ മാനേജര്‍ കേതന്‍ ആദ്യ നാഥ് പറയുന്നത്.
എസ് എം എസ് വഴിയായിരുന്നു ഈ പരിപാടിയുടെ ജേതാക്കളെ കണ്ടെത്തിയത്. തനിക്കു കിട്ടേണ്ട എസ് എം എസ് വോട്ടുകള്‍ ചാനലുകാര്‍ മനപ്പൂര്‍വ്വം തടഞ്ഞു വയ്‌ക്കുക ആയിരുന്നെന്നാണ് രാഖി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതിനുള്ള തെളിവുകള്‍ തന്‍റെ കയ്യിലുണ്ടെന്നും അവര്‍ പറഞ്ഞു.
പരിപാടിയുടെ ഫൈനല്‍ റൗണ്ടില്‍ എത്തിയെങ്കിലും രാഖിക്കും അഭിഷേക് ആവാസ്തിക്കും അവസാന വട്ടം വിജയം നേടാനായില്ല. ഇവരെ പരാജയപ്പെടുത്തി ടെലിവിഷന്‍ താരങ്ങളായ സഞിതാ ഷേക്കും അമീര്‍ അലിയും ഉള്‍പ്പെട്ട സംഘമായിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്. പതിനാല് ആഴ്ച നീണ്ടുനില്‍ക്കന്നതായിരുന്നു മത്സരം


Click it and Unblock the Notifications