»   » ചികിത്സയ്ക്കായി സല്‍മാന്‍ യുഎസ്സില്‍

ചികിത്സയ്ക്കായി സല്‍മാന്‍ യുഎസ്സില്‍

Posted By:
Subscribe to Filmibeat Malayalam
Salman
ബോളിവുഡിന്റെ മസില്‍മാന്‍ ചികിത്സയ്ക്കായി യുഎസ്സിലേയ്ക്ക് പറക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താടിയെല്ലിന് വേദന അനുഭവപ്പെടുന്നതാണത്രേ സല്ലുവിനെ അലട്ടുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷമായി സല്‍മാന്റെ താടിയെല്ലിന് വേദന അനുഭവപ്പെടാറുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് വേദന പൂര്‍ണ്ണമായും മാറി. മൂന്നു മാസം മുന്‍പ് വീണ്ടും വേദന തുടങ്ങി. വല്ലാതെ തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുമ്പോള്‍ താടിയെല്ലിന് കഠിനമായ വേദനയുണ്ടാകുന്നതിനാല്‍ സല്‍മാന്‍ ബാന്ദ്രയിലുള്ള ലീലാവതി ആശുപത്രിയിലെത്തി. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണത്രേ സല്ലു വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകാന്‍ തീരുമാനിച്ചത്‌.

താടിയെല്ലിന്റെ വേദന സല്‍മാനെ കരച്ചിലിന്റെ വക്കിലെത്തിച്ചുവെന്നും താരത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നു.യുഎസ്സില്‍ പോയി ചികിത്സ തേടാന്‍ സല്‍മാന്‍ തീരുമാനിച്ചിരിയ്ക്കുകയാണെന്ന് സഹോദരന്‍ സൊഹേല്‍ ഖാന്‍ ആണ് വെളിപ്പെടുത്തിയത്. ആഗസ്ത് 27ന് യുഎസ്സിലേയ്ക്കു പോകുന്ന സല്ലുവിന് ഇക്കുറി പതിവുപോലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഈദ് ആഘോഷിയ്ക്കാനാകില്ല.

English summary
A week back, reports of Khan's ill health had surfaced in the media. However, his family had refused it claiming the star was fit and fine. But now, his health seems to have deteriorated. A source close to the actor revealed, "Salman had this problem about seven years back. He used to get spasms in his face. But the pain would go away. In fact, it vanished completely after a year or two. It suddenly came back about three months back. This time, it's more painful. he couldn't have neglected it further."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam