»   » സില്‍ക്കിനെപ്പോലെ വിദ്യയും സെക്‌സ് ബോംബ്

സില്‍ക്കിനെപ്പോലെ വിദ്യയും സെക്‌സ് ബോംബ്

Posted By:
Subscribe to Filmibeat Malayalam
കാത്തിരിപ്പ് തീര്‍ന്നു... ശരീരപ്രദര്‍ശനത്തില്‍ പുതിയ അതിര്‍ത്തികള്‍ തേടുന്ന ബോളിവുഡിലെ മലയാളിതാരം വിദ്യ ബാലന്റെ ഡേര്‍ട്ടി പിക്ചറിന്റെ ഫസ്റ്റ്‌ലുക്ക് പ്രേക്ഷകരുടെ മുന്നിലേക്ക്..

തെന്നിന്ത്യയുടെ സെക്‌സ് ബോംബായിരുന്ന സില്‍ക്കിനെ വിദ്യയിലൂടെ വീണ്ടുംകൊണ്ടുവരാനുള്ള ഡേര്‍ട്ടി പിക്ചര്‍ അണിയറക്കാരുടെ ശ്രമം വിജയംകണ്ടുവെന്ന് ഈ പോസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. സില്‍ക്കിന്റെ വശ്യതയും മാദകഭാവങ്ങളുമെല്ലാം അതേപടി അവതരിപ്പിയ്ക്കാന്‍ വിദ്യയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്.  നസറുദ്ദീന്‍ ഷാ, ഇമ്രാന്‍ ഹാഷ്മി, തുഷാര്‍ കപൂര്‍ വിദ്യയ്‌ക്കൊപ്പം ഒട്ടിച്ചേര്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത്. തെന്നിന്ത്യന്‍ സ്‌റ്റൈലില്‍ മീശയും താടിയുമെല്ലാം വെയ്ക്കാന്‍ ഇവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഏക്ത കപൂറും ശോഭ കപൂറും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന ദി ഡേര്‍ട്ടി പിക്ചറിന്റെ നിര്‍മാതാവ് മിലന്‍ ലുധിരയാണ്. നേരത്തെ നവംബറില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബര്‍ 2ലേക്ക് മാറ്റിയിട്ടുണ്ട്.

ഡേര്‍ട്ടി പിക്ചര്‍ പോസ്റ്ററില്‍ ശാലീനസുന്ദരിയായ വിദ്യയെ മഷിയിട്ട് നോക്കിയാല്‍ കാണില്ല! അതല്ലേ ശരി, നിങ്ങള്‍ പറയൂ!

English summary
Finally it has been released... The poster of Vidya Balan's most awaited film 'The Dirty Picture' is out and, we say, the first look speaks a lot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam