»   » ഓസ്‌കാര്‍ ചടങ്ങിന് അഭിഷേകും ഐശ്വര്യയും

ഓസ്‌കാര്‍ ചടങ്ങിന് അഭിഷേകും ഐശ്വര്യയും

Posted By:
Subscribe to Filmibeat Malayalam
Abhishek and Aishwarya
ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ പങ്കെടുക്കുന്നതിനായി ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയ്ക്കും ക്ഷണം.

ഞായറാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങുകള്‍ നടക്കുന്നത്. എണ്‍പത്തിമൂന്നാമത്തെ ഓസ്‌കാര്‍ പ്രഖ്യാപനവേളയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ഈ താരദമ്പതിമാര്‍ തന്നെയായിരിക്കുമെന്നുള്ളതില്‍ സംശയമില്ല.

ബോളിവുഡിന്റെ ബിഗ്ബി അമിതഭ് ബച്ചനാണ് തന്റെ ബ്ലോഗിലൂടെ മകനും മരുമകള്‍ക്കും ഓസ്‌കാര്‍ ചടങ്ങിലേയ്ക്കുള്ള ക്ഷണം വന്നകാര്യം അറിയിച്ചത്.

ഇപ്പോള്‍ ലോസ് ആഞ്ചലസിലാണ് ഐശ്വര്യയും അഭിഷേകുമുള്ളത്. ഇര്‍ക്കുപുറമെ സംഗീതവിസ്മയം എ.ആര്‍. റഹ്മാന്‍, ലഗാന്‍' ഡയറക്ടര്‍ അശുതോഷ് ഗുവാരേക്കര്‍ എന്നിവര്‍ക്കും ഓസ്‌കാര്‍ അവാര്‍ഡ് പരിപാടിയിലേക്ക് ക്ഷണമുണ്ട്.

English summary
Bollywood couple Abhishek Bachchan and Aishwarya Rai are all set to attend the Oscars this Sunday, says 'paa' Amitabh Bachchan,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam