twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വഭാവനടന്മാര്‍ക്ക് ബോളിവുഡില്‍ മാര്‍ക്കറ്റില്ല

    |

    Manoj
    മുംബൈ: സ്വാഭാവനടന്മാര്‍ക്ക് ഹിന്ദി സിനിമാലോകത്ത് തിളങ്ങാനാവില്ലെന്ന് മനോജ് ബാജ്‌പേയ്. രാം ഗോപാല്‍ വര്‍മയുടെ സത്യ എന്ന പടത്തില്‍ ബിക്കുമാത്രെ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ സൂപ്പര്‍താരം പറഞ്ഞു.

    സ്വഭാവനടന്മാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. പ്രതിഫലം നല്‍കുന്നതില്‍ പോലും ഒരു ചിറ്റമ്മനയമാണ്- അമിതാബ് ബച്ചന്റെ ആരക്ഷന്‍ എന്ന സിനിമയില്‍ പ്രതിനായകനായെത്തി തിളങ്ങിയ മനോജ് ഇപ്പോള്‍ ലങ്ക എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

    ഓരോ കഥാപാത്രത്തെയും വ്യത്യസ്ത രീതിയില്‍ സമീപിക്കിനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ വെല്ലുവിളികളുയര്‍ത്തുന്ന റോളുകള്‍ ലഭിക്കാറില്ല.

    പലപ്പോഴും സ്വഭാവനടന്മാരെ വില്ലന്‍ എന്നു വിളിച്ച് ചെറുതാക്കുകയാണ് ചെയ്യുന്നത്. വില്ലന്‍ കഥാപാത്രങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. നെഗറ്റീവ് കഥാപാത്രങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. വാസ്തവത്തിന്റെ നായകനേക്കാളും റിയാലിറ്റി വില്ലന്‍ കഥാപാത്രങ്ങള്‍ക്കാണുള്ളത്-പിടിഐ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ബോളിവുഡ് താരം വ്യക്തമാക്കി.

    English summary
    Actor Manoj Bajpai, who shot to fame with the role of Bhiku Mhatre in Ram Gopal Varma's 'Satya' over a decade ago and has portrayed a variety of roles so far, feels that character actors are not treated well in Bollywood. The actor, who was last seen opposite Amitabh Bachchan in 'Aarakshan', is ready with his next release 'Lanka'. "In Bollywood,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X