വോഗ്‌ മുഖചിത്രത്തില്‍ ഐശ്വര്യ
ഏറെ വൈകിയാണെങ്കിലും അവസാനം ഐശ്വര്യ റായിയും വോഗ് മാഗസിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെടുന്നു. കൂടുതല് മെലിഞ്ഞ് ആഭരണങ്ങള് ഒന്നുമില്ലാതെയാണത്രേ വോഗിന് വേണ്ടി ഐശ്വര്യ പോസ് ചെയ്തിരിക്കുന്നത്.
ബച്ചന് കുടുംബത്തിന്റെ അണ്ഫോര്ഗറ്റബിള് ടൂര് ലണ്ടനില് നടക്കുന്നതിനിടെയാണ് വോഗിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ട് നടന്നത്. ഫാറൂഖ് ഛോതിയയാണ് ഐശ്വര്യയുടെ ചിത്രം വോഗിനായി പകര്ത്തിയത്. ഡെനിസ് റോബറാണ് ഇതിനായി ഐശ്വര്യയ്ക്ക് മെയ്ക്ക് അപ്പ് ചെയ്തത്. ഹെയര് സ്റ്റൈല് നിര്വ്വഹിച്ചതാകട്ടെ ജോഷ് വുഡ് ആണ്.
അനൈത ഷറോഫ് വോഗില് ചേര്ന്ന കാലത്ത് ഞാന് നല്കിയ വാഗ്ദാനമാണിത്. അനൈത ഗര്ഭിണിയായ സമയത്ത് പ്രസവത്തിന് മുമ്പ് അത് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു- വോഗിന്റെ മുഖചിത്രമായതിനെക്കുറിച്ച് ഐശ്വര്യ പറയുന്നു. പ്രമുഖ ഫാഷന് ഡിസൈനറാണ് അനൈത.


Click it and Unblock the Notifications