എന്റെ സ്വകാര്യത കാത്തുസൂക്ഷിച്ചു: ധര്‍മേന്ദ്ര

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ധര്‍മേന്ദ്രയ്ക്ക് നാണമാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതലുള്ളത്. വാസ്തവത്തില്‍ ഇന്നത്തെ ബോളിവുഡിലെ രീതികളോടെ പൊരുത്തപ്പെടാന്‍ പറ്റാത്തതാണ് എന്റെ പ്രശ്‌നം-പ്രമുഖ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍താരം പറഞ്ഞു.
ടെല്‍ മി ഓ ഖുഡ എന്ന പുതിയ ധര്‍മേന്ദ്ര ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയിരുന്നു. ധര്‍മേന്ദ്ര മാത്രമല്ല, മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ഇതേ നയം വെച്ചുപുലര്‍ത്തുന്നവരാണ്. അനാവശ്യമായ വിവാദങ്ങളിലേക്ക് ഈ താരങ്ങള്‍ ഇറങ്ങി ചെല്ലാറില്ല.
നര്‍ഗീസും മധുബാലയും ദിലീപ് കുമാറും എങ്ങനെ ജീവിക്കുന്നുവെന്നറിയാന്‍ പണ്ട് കാലത്തെ ആളുകള്‍ക്ക് കൗതുകമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്കായി കൗതുകത്തോടെ മാധ്യമങ്ങളെ നോക്കിയിരുന്നു. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് ജീവിക്കുന്നത്.


Click it and Unblock the Notifications











