»   » കത്രീന കൈഫിന് പുതിയ ബോയ് ഫ്രണ്ട് ! !

കത്രീന കൈഫിന് പുതിയ ബോയ് ഫ്രണ്ട് ! !

Posted By:
Subscribe to Filmibeat Malayalam
Katrina
കത്രീന കൈഫിന് പുതിയ ബോയ് ഫ്രണ്ടിനെ കിട്ടി. സല്‍മാനുമായി പിരിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പുതിയ ബോയ് ഫ്രണ്ടിനെ കിട്ടിയെന്ന് കേട്ട് അതിശയിയ്ക്കണ്ട.

എന്തായാലും പുതിയ ചെക്കനുമായി കൂടുതല്‍ അടുത്ത് ഇടപഴകാനും പരസ്പരം അറിയാനുമായുള്ള ശ്രമത്തിലാണ് കത്രീന ഇപ്പോള്‍. സാര്‍ എന്നാണ് ഈ സുന്ദരന്റെ പേര്. സംവിധായികയായ ഫാറ കാന്റെ പുതിയ ചിത്രമായ 'തീസ് മാര്‍ ഖാന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് കത്രീന ഈ പുതിയ കൂട്ടുകാരനെ കണ്ടെത്തിയത്.

പുതിയ സുഹൃത്ത് ആരാണെന്നല്ലേ. ഫാറ ഖാന്റെ രണ്ടര വയസ്സുള്ള മകന്‍. തന്റെ മകന് ഏറ്റവും ഇഷ്ടപ്പെട്ട നടി കത്രീന കൈഫ് ആണെന്നാണ് ഫാറ പറയുന്നത്. കത്രീന തന്റെ മരുമകളാണെന്നാണ് ഫാറ പറയുന്നത് !! !

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam