»   » പിറന്നാള്‍ ആഘോഷിക്കാനില്ലന്ന് കത്രീന

പിറന്നാള്‍ ആഘോഷിക്കാനില്ലന്ന് കത്രീന

Posted By:
Subscribe to Filmibeat Malayalam
ജൂലായ് 16ന് 27 വയസ്സ് തികയുന്ന ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഇക്കുറിയും പിറന്നാള്‍ ആഘോഷിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ക്യാറ്റ് തന്റെ പിറന്നാള്‍ ആഘോഷിയ്ക്കാറെ ഇല്ല. അവസാനമായി തന്റെ പിറന്നാള്‍ ആഘോഷിച്ചപ്പോളുണ്ടായ ദുരനുഭവം കത്രീന മറന്നിട്ടില്ലെന്നു വേണം കരുതാന്‍. കത്രീനയുടെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനും ഷാരൂഖും തല്ലിപിരിഞ്ഞ ആ ബര്‍ത്ത് ഡേ പാര്‍ട്ടി ക്യാറ്റ് എങ്ങിനെ മറക്കാനാണ്?

എന്തായാലും ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലാത്ത ബോളിവുഡില്‍ കത്രീനയുടെ പിറന്നാളാഘോഷത്തെക്കുറിച്ചും വാര്‍ത്തകളേറെയുണ്ട്. തനിയ്ക്കു പ്രീയപ്പെട്ടവരെയെല്ലാം വിളിച്ച് ക്യാറ്റ് ഈ പിറന്നാള്‍ ഒരു ഗംഭീര ആഘോഷമാക്കുമെന്നാണ് പുതിയ ഗോസിപ്പ്. പിറന്നാള്‍ ദിനത്തില്‍ തന്റെ അമ്മയുടെ പാത പിന്‍തുടര്‍ന്ന് ക്യാറ്റ് ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുമെന്നാണ് മറ്റൊരു പക്ഷം.

എന്തായാലും കത്രീനയുടെ പുതിയ ചിത്രമായ സിന്തകി മിലേംഗി നാ ദൊബാര പിറന്നാളിന്റെ തലേന്നു തന്നെ റിലീസ് ചെയ്യുമെന്നതിനാല്‍ ക്യാറ്റിന് ആഘോഷിയ്ക്കാനുള്ള വകയേറെയുണ്ട്.

English summary
Katrina Kaif, who tunes 27 on July 16, hasn't been celebrating her birthday since the past three years.After all, the last birthday bash only resulted in some bitter memories for the actress, when her ex-beau Salman Khan and Shah Rukh Khan got into a never-ending rift.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam