»   » കിസ്സിങ് സീന്‍ ആക്ഷന്‍ സീന്‍ പോലെ: രണ്‍ബീര്‍

കിസ്സിങ് സീന്‍ ആക്ഷന്‍ സീന്‍ പോലെ: രണ്‍ബീര്‍

Posted By:
Subscribe to Filmibeat Malayalam
Ranbir
രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രങ്ങളിലെല്ലാം ഒരു സുന്ദരമായ ചുംബനസീനെങ്കിലും ഉണ്ടാകും, രണ്‍ബീറിന് മനോഹരമായി ചുംബിക്കാനുള്ള കഴുവുണ്ടെന്ന് തിരിച്ചറിഞ്ഞ് സംവിധായകര്‍ ഇത്തരം രംഗങ്ങള്‍ ചിത്രങ്ങളില്‍ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്.

താന്‍ മനോഹരമായി ചുംബിക്കുമെന്ന് കേള്‍ക്കുന്ന രണ്‍ബീറിന് സന്തോഷമാണ്. അത് കേള്‍ക്കുമ്പോള്‍ തന്റെ ചുംബനരാഷ്ട്രീയത്തെക്കുറിച്ച് രണ്‍ബീര്‍ പറഞ്ഞുതുടങ്ങും. ഒരു സ്റ്റണ്ട് സീനില്‍ അഭിനയിക്കുന്നതുപോലെയാണ് ചുംബനസീനെന്നാണ് രണ്‍ബീര്‍ പറയുന്നത്. അതായത് ചുംബനമെന്നാല്‍ യുദ്ധം ചെയ്യുകയെന്നല്ല. ആക്ഷന്‍ സീനുകളില്‍ കാണിക്കുന്ന അതേ സൂക്ഷ്മത ചുംബനസീനിലും വേണമെന്നാണ് കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരന്‍ പറയുന്നത്.

ഞാന്‍ കൂടുതല്‍ ചെയ്തിരിക്കുന്നത് പ്രണയകഥകളാണ്. സാധാരണയായി ഇത്തരം ചിത്രങ്ങളില്‍ ആവശ്യപ്പെടാതെതന്നെ ചുംബനസീനുകള്‍ ഉണ്ടാവാറുണ്ട്. നൂറുകണക്കിന് ആളുകളുടേയും ക്യാമറയും മുന്നില്‍വച്ച് ഒരു സ്ത്രീയെ ചുംബിക്കുകയെന്നത് വളരെ പ്രയാസമുള്ളകാര്യമാണ്. അത് കൂടുതല്‍ അധ്വാനം ആവശ്യമുള്ളതുമാണ്. അതിനാല്‍ എനിക്കുതോന്നുന്നത് കിസിങ് സീന്‍ ചെയ്യുകയെന്നാല്‍ ഒരു ആക്ഷന്‍ സീന്‍ ചെയ്യുന്നതിന് തുല്യമാണ്- രണ്‍ബീര്‍ പറയുന്നു.

മുന്‍കാമുകി ദീപിക പദുക്കോണുമായുള്ള ഉടക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ദീപികയുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ദീപികയ്ക്ക് വിവാഹം കഴിയ്ക്കാനുള്ളതാണെന്നും കൂടുതല്‍ ഒന്നും പറയില്ലെന്നും രണ്‍ബീര്‍ പറഞ്ഞു.


English summary
He has shot a quite a few kissing scenes already in his movies and actor Ranbir Kapoor says that filming a lip lock is mechanical, just like an action sequence,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam