»   »  മറ്റൊന്നുമല്ല, ഗ്ലാമറാണ് താരം: മല്ലിക

മറ്റൊന്നുമല്ല, ഗ്ലാമറാണ് താരം: മല്ലിക

Posted By:
Subscribe to Filmibeat Malayalam
Mallika Sherawat
ആളുകള്‍ സിനിമകാണുന്നത് നല്ല കഥയും നല്ല സംഗീതവും മാത്രം ആഗ്രഹിച്ചാണോ. ഗ്ലാമര്‍ താരങ്ങളോടാണ് ഈ ചോദ്യമെങ്കില്‍ അവര്‍ അതൊന്നും അല്ല ഗ്ലാമര്‍ കാണാനാണ് പ്രേക്ഷകരെത്തുന്നതെന്ന് തറപ്പിച്ച് പറയും.

ബോളിവുഡിലെ ഗ്ലാമര്‍ ബേബ് മല്ലികാ ഷെരാവത്ത് പ്രേക്ഷകന്റെ ഈ മര്‍മ്മം തിരിച്ചറിഞ്ഞ ഒരു താരമാണെന്നതില്‍ തര്‍ക്കമില്ല. അടുത്തിടെ തന്റെ ഈ നിരീക്ഷണം മല്ലിക വ്യക്തമാക്കുകയും ചെയ്തു.

ശരീരമാസകലം മൂടിപ്പൊതിഞ്ഞ് അഭിനയിച്ചാല്‍ ആര്‍ക്കും വേണ്ടെന്നാണ് മല്ലിക പറയുന്നത്. തങ്ങള്‍ക്കുള്ളതെല്ലാം കാണിക്കാന്‍ തയ്യാറാവുന്ന നായികമാരുടെ ചിത്രങ്ങള്‍ മാത്രമേ വിജയിക്കുകയുള്ളുവെന്നും മല്ലിക പറയുന്നു.

തുറന്നഭിനയിക്കൂ എന്നാണ് മല്ലിക നടിമാര്‍ക്ക് നല്‍കുന്ന ഉപദേശം, ഇക്കാര്യം താന്‍ സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് പഠിച്ചതെന്നും അവര്‍ പറയുന്നു.

തന്നെ സ്വീകരിക്കാന്‍ മടി കാണിച്ച ഹിന്ദി സിനിമയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചതിന്റെ അനുഭവങ്ങളാണ് മല്ലികയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നിട്ടും മല്ലികയുടെ മാതാപിതാക്കള്‍ അതിന് സമ്മതിച്ചില്ല. അതില്‍ പിണങ്ങി അവരെപ്പിരിഞ്ഞ് ഒറ്റയ്ക്ക് താമസം തുടങ്ങിയ ആളാണീ മല്ലിക.

തുടക്കത്തില്‍ നിര്‍മാതാക്കളില്‍നിന്നും സംവിധായകരില്‍നിന്നും കടുത്ത അവഗണനയാണ് മല്ലികയ്ക്ക് സഹിക്കേണ്ടിവന്നതത്രേ. സിനിമയ്ക്കു പറ്റിയ മുഖമില്ലെന്നായിരുന്നുവത്രേ എല്ലാവരും പറഞ്ഞത്. പക്ഷേ മല്ലിക നിരാശപ്പെട്ട് പിന്മാറിയില്ല.

അവസരങ്ങള്‍ ലഭിക്കാതെ അലഞ്ഞ നാളുകളില്‍ ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണംകൊണ്ടാണ് ജീവിച്ചത്. ഒടുവില്‍ ഫോട്ടോഗ്രാഫര്‍ ഫാറൂഖ് ഭാട്യയെ കണ്ടുമുട്ടി. മുഖത്തെക്കാളേറെ ആകര്‍ഷകമായ എന്റെ ശരീരത്തെ എടുത്തുകാണിക്കുന്ന ഫോട്ടോകള്‍ ഭാട്യ പകര്‍ത്തി. ഇതുമായി സമീപിച്ചപ്പോള്‍ നിര്‍മാതാക്കള്‍ എന്നെ സ്വീകരിച്ചു.

ഖ്യാമാലിനില്‍ അങ്ങനെയാണ് ആദ്യമായി വേഷം കിട്ടുന്നത്. പിന്നെ മര്‍ഡറില്‍ അഭിനയിച്ചു. ചിത്രം ഹിറ്റായതോടെ എനിക്ക് ഏറെ ആരാധകരുമുണ്ടായി- മല്ലിക പറയുന്നു.

ഈ അനുഭവകഥയില്‍ നിന്നും വ്യക്തമല്ലേ സിനിമയില്‍ ശരീരത്തിന്റെയും ഗ്ലാമറിന്റെയും പ്രസക്തി. അതറിയാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam