മൊഴി ഹിന്ദിയിലേയ്‌ക്ക്; നായകന്‍ അഭിഷേക്
ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പ്രണയിച്ച സംഗീതജ്ഞന്റെ കഥ പറഞ്ഞ തമിഴ് ചിത്രം മൊഴി ഹിന്ദിയിലേയ്‌ക്ക്.
പൃഥ്വിരാജ്, ജ്യോതിക, പ്രകാശ് രാജ്, സ്വര്‍ണമാല്യ എന്നിവര്‍ അഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ ചിത്രമാണ് മൊഴി. ഹിന്ദിയില്‍ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പൃഥ്വിരാജ് ചെയ്‌ത വേഷം അഭിഷേക് ബച്ചന്‍ ചെയ്യുമെന്നാണ് സൂചന. നായികയെ തീരുമാനിച്ചിട്ടില്ലെങ്കിലും
കരീനായായിരിക്കും നായികയായെത്തുകയെന്ന് സൂചനകളുണ്ട്.
തമിഴ് ചിത്രം സംവിധാനം ചെയ്‌ത രാധാ മോഹന്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അനില്‍ കപൂര്‍ അവതരിപ്പിയ്‌ക്കും.
സൂര്യയുമായുള്ള വിവാഹത്തെത്തുടര്‍ന്ന് അഭിനയ ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് ജ്യോതിക അവസാനമായി അഭിനയിച്ച ചിത്രമാണ് മൊഴി. പ്രകാശ് രാജിന് അഭിനയജീവിതത്തില്‍ ഒരു ബ്രേക്ക് നല്‍കിയ ഈ ചിത്രം സ്വര്‍ണ്ണമാല്യയെന്ന നടിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രം കൂടിയാണ്.


Click it and Unblock the Notifications