»   » പ്രിയങ്കയും കത്രീനയും കുടുങ്ങും

പ്രിയങ്കയും കത്രീനയും കുടുങ്ങും

Posted By:
Subscribe to Filmibeat Malayalam
Priyanka Chopra and Katrina Kaif
ബോളിവുഡ് ഹോട്ട് ഗേള്‍സ് കത്രീനയുടെയും പ്രിയങ്കയുടെയും സ്വത്ത് വിവരങ്ങള്‍ പുറത്തുവരുന്നു. പണമായും വസ്തുവകകളായും മറ്റും കോടികളുടെ സമ്പാദ്യമാണ് രണ്ട് നടിമാരും പേരിലുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ വസതികളില്‍ ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍ റെയ്ഡ് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു.

മുംബൈ നഗരത്തില്‍ മാത്രം പ്രിയങ്കയ്ക്ക് ഒമ്പതോളം ആഡംബര ഫഌറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യാരി രോഡിലുള്ള രാജ് ക്ലാസിക് ബില്‍ഡിങിലെ ആറാം നിലയിലുള്ള അഞ്ച് ഫഌറ്റുകളാണ് പ്രിയങ്കയുടെ പേരിലുള്ളത്. ഈ അഞ്ച് ഫഌറ്റുകളും കൂടി ഒറ്റ അപ്പാര്‍ട്ട്്‌മെന്റാക്കി മാറ്റിയിരിക്കുകയാണ് നടി. രണ്ട് ഫഌറ്റുകള്‍ ചേര്‍ത്തുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ രണ്ടെണ്ണം കൂടി നടിയുടെ പേരിലുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ ചില ഫഌറ്റുകള്‍ പ്രിയങ്ക ഈയിടെ വാടകയ്ക്ക് കൊടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്രീന കെയ്ഫും കോടികളുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ലണ്ടനില്‍ താമസിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് കോടികളാണ് നടി കൈമാറിയിരിക്കുന്നത്. ഇതിന്റെ കണക്കെടുക്കുന്ന തിരക്കിലാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.

കണക്കില്‍പ്പെടാത്ത ആറ് കോടി രൂപയുടെ ആഭരണങ്ങളും മറ്റ് സ്വത്ത് വകകളും കത്രീന കൈവശം വെച്ചിരുന്നതായി സൂചനകളുണ്ട്. സ്റ്റേജ് ഷോകളിലും ചടങ്ങുകളില്‍ അതിഥിയായും വാരിക്കൂട്ടിയ പണത്തിന്റെ കണക്കും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

അതേ സമയം ബോളിവുഡിലെ മാത്രമല്ല തമിഴിലെ ചില ഐറ്റം ഗേള്‍സിന്റെ സ്വത്തിനെപ്പറ്റിയും ഐടി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെങ്കിലും ഈ നടിമാരുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam