രേഖയ്ക്കൊപ്പം അഭിനയിക്കുന്നില്ലെന്ന് ബച്ചന്‍
രേഖയ്‌ക്കൊപ്പം താന്‍ അഭിനയിക്കുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അമിതാഭ് ബച്ചന്‍ നിഷേധിച്ചു. വാള്‍ട്ട് ഡിസ്നി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സംവിധായകന്‍ രവി ചോപ്ര സംവിധാനം ചെയ്യുന്ന മര്‍മ്മയോഗിയെന്ന ചിത്രത്തില്‍ ആദ്യകാല ജോഡികളായ അമിതാഭും രേഖയും ഒന്നിച്ചഭിനയിക്കുന്നുവെന്നാണ് വാര്‍ത്തവന്നത്.
ഒരു ദേശീയ പത്രത്തിലാണ് ആദ്യം ഇത്തരത്തില്‍ വാര്‍ത്ത വന്നത്. പിന്നീട് മറ്റുമാധ്യമങ്ങള്‍ ഏതേറ്റുപിടിച്ചു. എന്നാല്‍ വളരെ അസഹ്യതയോടെയാണ് ബച്ചന്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. മാത്രവുമല്ല ഇതില്‍ ഒരു കഴമ്പുമില്ലെന്നും വാര്‍ത്ത അംസബന്ധമാണെന്നും ബിഗ് ബി വ്യക്തമാക്കിക്കഴിഞ്ഞു
'ദൊ അന്‍ജാനെ', 'സില്‍സില' തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന ജോഡികള്‍ വീണ്ടും ഒരുമിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഇവരുമായി ഏറ്റവും അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
1981ല്‍ ഇറങ്ങിയ സില്‍സില എന്ന ചിത്രത്തിലാണ് ബച്ചനും രേഖയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ബച്ചനും രേഖയും തമ്മിലുള്ള അടുപ്പം തന്നെയായിരുന്നു സില്‍സിലയുടെ പ്രമേയം. ചിത്രത്തില്‍ ബച്ചന്റെ കാമുകിയായി രേഖയഭിനയിച്ചപ്പോള്‍ ഭാര്യയായി അഭിനയിച്ചത് ജയഭാദുരിയായിരുന്നു. 'ദൊ അജ്നബി' എന്ന ചിത്രത്തിലായിരുന്നു അമിതാഭും രേഖയും ആദ്യമായി ഒന്നിച്ചത്.


Click it and Unblock the Notifications