അസിന്‌ ഓണസമ്മാനവുമായി സല്ലൂ
ബോളിവുഡിന്റെ മുന്നിരയിലെത്താന് വെമ്പുന്ന മലയാളി പെണ്കൊടിയുടെ ഇത്തവണത്തെ ഓണവും സിനിമാ ലൊക്കേഷനുകളില് തന്നെയായിരുന്നു.
സല്മാന് ഖാനും അജയ്ദേവ്ഗണും ഒന്നിയ്ക്കുന്ന ലണ്ടന് ഡ്രീംസിന്റെ സെറ്റിലായിരുന്നു ഇത്തവണ അസിന് ഓണമാഘോഷിച്ചത്.
പിറന്ന നാട്ടില് നിന്നുമേറെയകലെ ഓണമാഘോഷിച്ച അസിനെ കാത്ത് ഒരു അപ്രതീക്ഷിത സമ്മാനം കാത്തിരിപ്പുണ്ടായിരുന്നു. ചിത്രത്തിലെ നായകന് സല്മാനാണ് ഓണസമ്മാനം നല്കി അസിനെ വിസ്മയിപ്പിച്ചത്.
വിലപിടിപ്പുള്ള ഒരു സ്ഫടിക പാവയായിരുന്നു സല്മാന്റെ സമ്മാനം. അപ്രതീക്ഷിത സമ്മാനം അസിനെ ഏറെ അദ്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്ട്ടുകള്.
ലണ്ടന് ഡ്രീംസിന് പുറമെ പോക്കിരിയുടെ ഹിന്ദി പതിപ്പിലും സല്ലൂവിന്റെ നായിക അസിന് തന്നെയാണ്.


Click it and Unblock the Notifications