»   » സല്‍മാന്‍ ബോളിവുഡിലെ രജനീകാന്ത്: കരീന

സല്‍മാന്‍ ബോളിവുഡിലെ രജനീകാന്ത്: കരീന

Posted By:
Subscribe to Filmibeat Malayalam
Kareena and Salman
സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മികച്ച താരങ്ങളില്‍ ഒരാളാണെന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ചിലപ്പോഴൊക്കെ സല്‍മാന്റെ ചില സ്വഭാവങ്ങളും വ്യ്ക്തിജീവിതത്തിലെ പ്രശ്‌നങ്ങളും സല്‍മാന്റെ പ്രതിച്ഛായയ്ക്ക് വിഘാതമായിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ഏതാണ്ട് നല്ലകുട്ടിയായ സല്‍മാന്‍ ബോളിവുഡില്‍ വീണ്ടും പേരെടുക്കുകയാണ്. സല്‍മാന്റെ അഭിനയ രീതി രജനീകാന്തിനൊപ്പമാണെന്നതാണ് താരത്തിന് കിട്ടിയിരിക്കുന്ന പുതിയ പ്രശംസ. പ്രശംസിച്ചതാരെന്നല്ലേ സാക്ഷാല്‍ കരീന കപൂര്‍.

കരീനയുടെ അഭിപ്രായത്തില്‍ നാല്‍പതുകഴിഞ്ഞ സല്‍മാന് സമകാലീനരായ മറ്റു നടന്മാര്‍ക്കുള്ളതിലേറെ പ്രേക്ഷകപ്രീതി ലഭിക്കാന്‍ കാരണം എല്ലാത്തിലും സല്‍മാന്‍ തമാശകലര്‍ത്തുന്നതുകൊണ്ടാണ്. സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ രജനീകാന്തിനോടാണ് കരീന സല്‍മാനെ ഉപമിക്കുന്നത്.

സല്‍മാന്‍ ജന്മനാ തന്നെ ഒരു അഭിനേതാവാണെന്നും കരീന പറയുന്നു. പൊതുചടങ്ങുകളില്‍ സല്‍മാന് ലഭിക്കുന്ന ജനശ്രദ്ധയും അടുത്തിടെ പുറത്തിറങ്ങിയ ദബാങിന്റെ വന്‍ വിജയുമെല്ലാം കണക്കിലെടുത്താന്‍ കരീന സല്‍മാനെ രജനീയോട് ഉപമിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam