സല്ലുവിന്റെ ലിസ്റ്റില്‍ അസിന്‍ ഔട്ട് ശ്രിയ ഇന്‍

ഇതുവരെ ആ സ്ഥാനം അലങ്കരിച്ചിരുന്ന അസിനെ തള്ളിമാറ്റി ആ സ്ഥാനത്ത് ഇടിച്ചുകയറിയത് തെന്നിന്ത്യന്‍ താരസുന്ദരി ശ്രിയയാണ്. അസിനുമൊത്തുള്ള റെഡി എന്ന ചിത്രത്തിന് ശേഷം താന്‍ അസിന് വേണ്ടി റെഡിയാണെന്നും എന്നാല്‍ അസിന്‍ തനിയ്്ക്കു വേണ്ടി റെഡിയല്ലെന്നും സല്ലു പറഞ്ഞിരുന്നു.
ഈ ഒഴിവിലാണ് ശ്രിയ ഗോള്‍ അടിച്ചത്. സല്‍മാന്റെ മനസ്സില്‍ കയറിപ്പറ്റിയ ശ്രിയ എല്ലാ ഫങ്ഷനും സല്ലുവിന്റെ തൊട്ടടുത്ത് സ്ഥാനമുറപ്പിയ്ക്കും. സല്‍മാനുമായുള്ള പ്രണയം ശ്രിയയ്ക്ക് വെറുമൊരു നേരംപോക്കല്ലെന്നും ബന്ധം വിവാഹത്തിലെത്തിയ്ക്കണമെന്ന് നടിയ്ക്ക് ആഗ്രഹമുളളതായും ബി ടൗണ്‍ പാപ്പരാസികള്‍ പറയുന്നു.
ഒരിക്കല്‍ തന്റെ കാമുകിമാരോടെല്ലാം സല്‍മാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. അവര്‍ തന്നെ വിട്ടുപോകാന്‍ കാരണം താന്‍ തന്നെയാണെന്നും സല്ലു സമ്മതിച്ചിരുന്നു. അടുത്ത തവണ കുറ്റസമ്മതത്തിനൊരുങ്ങുമ്പോള്‍ കിടക്കട്ടെ ശ്രിയയുടെ പേരും എന്ന് മസില്‍മാന്‍ കരുതിയിട്ടുണ്ടാവണം


Click it and Unblock the Notifications











