»   » കത്രീന: രണ്‍ബീറിന് സല്‍മാന്റെ താക്കീത്

കത്രീന: രണ്‍ബീറിന് സല്‍മാന്റെ താക്കീത്

Posted By:
Subscribe to Filmibeat Malayalam
Salman
കത്രീന കെയ്ഫും സല്‍മാനും തമ്മിലുള്ള പ്രണയം പൊളിഞ്ഞെന്നാണ് കേള്‍വി, നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള കത്രീനയുടെ ചുറ്റിക്കളികള്‍ ഇത് വ്യക്തമാക്കുന്നതുമാണ്.

എന്നാല്‍ കത്രീന ഇപ്പോഴും സല്‍മാന് ഒരു വീക്‌നെസ്സ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കത്രീനയും രണ്‍ബീറും തമ്മിലുള്ള സമാഗമങ്ങളൊന്നും സല്ലുവിന് അത്ര പിടിച്ചമട്ടില്ല. കത്രീനയുമായി ഒരു അകലം പാലിക്കണമെന്നാണത്രേ സല്‍മാന്‍ രണ്‍ബീറിനെ താക്കീത് ചെയ്തിരിക്കുന്നത്.

രണ്‍ബീറും കത്രീനയും തമ്മിലുള്ള ബന്ധം കണ്ട് കോപാകുലനായ സല്‍മാന്‍ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിനെ വിളിച്ച് മകനെ നിയന്ത്രിക്കണമെന്നും, കത്രീനയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടതായി സല്‍മാനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അടുത്തിടെ രണ്‍ബീറും കത്രീനയും കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുക്കുകയും പിന്നീട് രണ്‍ബീറിന്റെ വീട്ടില്‍ കത്രീന ഉറങ്ങുകയും ചെയ്ത കാര്യങ്ങളെല്ലാം നാട്ടില്‍ പാട്ടാണ്.

ഇതിന് പിന്നാലെ രണ്‍ബീര്‍ തന്റെ പുതിയ ഓഡി കാറില്‍ കത്രീനയെയും കൊണ്ട് ചുറ്റിയടിച്ചതും സല്ലുവിന്റെ ചെവിയില്‍ എത്തിയിട്ടുണ്ട്.

അടുത്തിടെ ഫ്രാങ്കഫര്‍ട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച് രണ്‍ബീര്‍ കത്രീനയെ ചുംബിച്ചുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ രണ്‍ബീര്‍ അടുത്തു തന്നെ സല്ലുവിന്റെ കൈക്കരുത്തറിയുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

English summary
Ranbir KapoorRanbir Kapoor is nowadays seen getting very close to Salman’s ex-girlfriend Katrina Kaif. Reliable sources says that Salman is very angry on this closeness and he called up Rishi Kapoor and said that keep Ranbir in control and tell him to stay away from Katrina. Well Ranbir you have to be much aware now because it’s Salman Bhai

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam