സഞ്‌ജയ് ദത്ത് റിയാലിറ്റി ഷോ അവതാരകനാകുന്നു
ബോളിവുഡ് ഒരു സ്വപ്‌ന ലോകമാണെന്നാണ് പൊതുവെയുള്ള ധാരണ സ്വപ്‌ന ലോകത്തിലെ താര സിംഹാസനങ്ങളില്‍ കയറിയിരിക്കുന്നവര്‍ പലരും ജീവിതത്തിന്റെ റിയാലിറ്റി അറിഞ്ഞിട്ടുള്ളവരാകണമെന്നില്ല.
എന്നാല്‍ അവരില്‍ നിന്നും തികച്ചും വ്യത്യസ്‌തമാണ് നമ്മുടെ ബോളിവുഡ് ദാദ സഞ്‌ജയ്‌ദത്ത്. ഒരു തട്ടുപൊളിപ്പന്‍ ഹിന്ദി ചിത്രത്തെ കവച്ചു വെയ്‌ക്കുന്ന ജീവചരിത്രം സ്വന്തമായുള്ള ദത്തിനെ പോലെ യഥാര്‍ഥ ജീവിതം അടുത്തറിഞ്ഞിട്ടുള്ളവര്‍ ചുരുക്കമാണ്.
കാരാഗൃഹവാസം, കല്യാണം, മാനഹാനി, കോടതി ഇങ്ങനെ ജീവിതത്തിലെ പല റിയാലിറ്റികളും താരം നേരിട്ട് കണ്ടു കഴിഞ്ഞു.
ഇപ്പോഴിതാ ദത്ത് വീണ്ടുമൊരു റിയാലിറ്റിയിലേക്ക്. ഇത്തവണ ജീവിതത്തിലെ റിയാലിറ്റികളിലേക്കല്ല, ചാനല്‍ ലോകത്തെ തരംഗമായ റിയാലിറ്റി ഷോയിലേക്കാണ് ദത്ത് എത്തിയിട്ടുള്ളത്.
സോണി ടിവി ആരംഭിയ്‌ക്കുന്ന പുതിയ റിയാലിറ്റി ഷോ അവതരിപ്പിയ്‌ക്കുന്നതിനായി താരം കരാര്‍ ഒപ്പു വെച്ചു കഴിഞ്ഞു. പുതിയ റിയാലിറ്റി ഷോയും മറ്റുള്ളവയില്‍ നിന്നും വ്യത്യസ്‌തമാണ്.
ഒരു വമ്പന്‍ സമ്മാനത്തിനായി മുന്‍ നിര ചലച്ചിത്ര താരങ്ങള്‍ മാത്രം മാറ്റുരയ്‌ക്കുന്ന റിയാലിറ്റി ഷോയായിരിക്കും ദത്ത് അവതരിപ്പിയ്‌ക്കുക.


Click it and Unblock the Notifications