രണ്ടും കല്പ്പിച്ച് മിനിഷയും
എന്തായാലും നനഞ്ഞു ഇനി കുളിച്ച് കയറാം അങ്ങനെയൊരു വിചാരമാണ് നമ്മുടെ കിഡ്‌നാപ്പ് സുന്ദരി മിനിഷയ്‌ക്കുള്ളതെന്ന് തോന്നുന്നു.
സിനിമയിലെത്തി കുറെക്കാലം നേരാവണ്ണം മറയ്‌ക്കേണ്ടതെല്ലാം മറച്ച് നല്ല കുട്ടിയായി നടന്ന് പേരെടുത്ത മിനിഷയ്‌ക്ക് അതു വഴി കുറച്ച് സിനിമകള്‍ കിട്ടി. എന്നാല്‍ മറ്റുള്ള സുന്ദരിമാര്‍
തുണിയുടെ നീളവും വീതിയും പരമാവധി കുറച്ച് ബോളിവുഡ് വെട്ടിപ്പിടിയ്‌ക്കുന്നത് കണ്ടപ്പോഴാണ് തനിയ്‌ക്കും അങ്ങനെയൊക്കെയായാലെന്തെന്ന് താരത്തിന് ബോധമുദിച്ചതെന്ന് തോന്നുന്നു.
എന്തായാലും ബച്ച്‌നെ എ ഹസീനെ വരെ കണ്ടിരുന്ന ശാലീന സുന്ദരിയായ മിനിഷയെയല്ല കിഡ്‌നാപ്പില്‍ പ്രേക്ഷകര്‍ കണ്ടത്.
തൂവെള്ള ബിക്കിനിയുമണിഞ്ഞ് വെള്ളത്തിലിറങ്ങിയ താരം തിയറ്ററുകളില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
എന്തായാലും ഗ്ലാമര്‍ ആയി ഇനിയത് സ്ഥിരമാക്കാമെന്നാണ് താരത്തിന്റെ മനസ്സിലിരിപ്പെന്നു തോന്നുന്നു. പുരുഷന്‍മാര്‍ക്കുള്ള മാഗസിനായ മാക്‌സിമിന്റെ ഒക്ടോബര്‍ മാസത്തെ പതിപ്പില്‍ മിനിഷയുടെ ചിത്രങ്ങല്‍ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും.
കാരണം ഇത്രയും നാള്‍ കണ്ട ശാലീന സുന്ദരിയല്ല മാക്‌സിം മാഗസിന്റെ താളുകളില്‍ കാണാനാകുക.
അടുത്ത പേജില്‍


Click it and Unblock the Notifications