രണ്ടും കല്‍പ്പിച്ച്‌ മിനിഷയും-1
ഒരു സിഖ് കുടുംബത്തിലെ അംഗമായി ദില്ലിയില് ജനിച്ച മിനിഷ മോഡലിംഗിലൂടെയാണ് കരിയറിന് തുടക്കമിടുന്നത്.
വെള്ളിത്തിരയോട് ആദ്യം വലിയ ആവേശമൊന്നും മിനിഷയ്ക്കുണ്ടായിരുന്നില്ല. എന്നാല് കാഡ്ബറീസ് ചോക്ലേറ്റിന്റെ മോഡലായി വേഷമിട്ടതോടെയാണ് ബോളിവുഡ് ഈ സുന്ദരിയില് നോട്ടമിട്ടത്.
2005ല് ഷുജിത് സിര്ക്കാര് സംവിധാനം ചെയ്ത യഹാനിലൂടെ വെള്ളിത്തിരയില് അരങ്ങേറുന്പോള് ഒരു ശാലീന സുന്ദരിയുടെ ഇമേജായിരുന്നു മിനിഷയ്ക്കുണ്ടായിരുന്നത്.
അടുത്ത കാലം വരെ ഈ ഇമേജ് നിലനിര്ത്തിക്കൊണ്ടു പോകാനും ഇതിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകാനും മിനിഷയ്കക്ക് കഴിഞ്ഞു.
രണ്ഭീര് കപൂര് നായകനായ ബച്ച്നെ എ ഹസീനെയില് ഒരു ചുംബന രംഗത്തില് അഭിനയിച്ച് കൊണ്ട് താനും ഗ്ലാമറിന്റെ പാതയിലേക്കാണ് നീങ്ങുന്നതെന്ന് താരം സൂചനകള് നല്കിയത്.
ബോളിവുഡിലെ പുതിയ തരംഗമായ അമീറിന്റെ അനന്തിരവന് ഇമ്രാനുമൊത്ത് മിനിഷയഭിനയിച്ച കിഡ്നാപ്പില് ശാലീന സുന്ദരിയുടെ മറ്റൊരു മുഖമാണ് ബോളിവുഡ് കണ്ടത്. വെള്ളിത്തിരയില് പിടിച്ചു നില്ക്കാന് വേണ്ടി താനെന്ത് അതിക്രമത്തിനും തയാറാണെന്ന് മിനിഷ തെളിയിച്ചു.
കിഡ്നാപ്പ് റിലീസായതിന് പിന്നാലെ മാക്സിം മാഗസിന്റെ ഒക്ടോബര് ലക്കത്തില് പ്രത്യക്ഷപ്പെട്ടതിലൂടെ ബോളിവുഡിലെ പുതിയ ഗ്ലാമര് റാണിയാകാനുള്ള ശ്രമത്തിലാണ് താനെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിയ്ക്കുകയാണ്.
മുന് പേജില്


Click it and Unblock the Notifications