ചോരയൊലിയ്ക്കുന്ന കാലുമായി ഷാരൂഖിന്റെ നൃത്തം

ഡോക്ടര്‍റുടെ ഉപദേശവും ഭാര്യയുടെ വിലക്കും വക വയ്ക്കാതെയാണ് മുറിവേറ്റ മുട്ടുമായി ഷാരൂഖ് തകര്‍ത്താടിയത്. എന്നാല്‍ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം ചോരയൊലിയ്ക്കുന്ന മുട്ടുമായാണ് കിങ് ഖാന്‍ സ്‌റ്റേജില്‍ നിന്നിറങ്ങിയതെന്നാണ് ചടങ്ങിനെത്തിയവര്‍ പറയുന്നത്.
ചടങ്ങിന്റെ സംഘാടകര്‍ ഷാരൂഖിന്റെ മുറിവു പരിഗണിച്ച് ചില പ്രയാസമേറിയ സ്റ്റെപ്പുകള്‍ മാറ്റാമെന്ന് പറഞ്ഞെങ്കിലും അതൊന്നും ഷാരൂഖ് കണക്കിലെടുത്തില്ല. പൂര്‍ണ്ണ ആരോഗ്യവാനായ ഒരാളെപ്പോലെയായിരുന്നു ഷാരൂഖിന്റെ പ്രകടനം. ദബാംഗ് എന്ന സല്‍മാന്‍ ചിത്രത്തിലെ ഗാനത്തിനാണ് ഷാരൂഖ് ചുവടുവെച്ചത്.
കാല്‍മുട്ടിലെ പരിക്കിനെ വകവയ്ക്കാതെ അതിമനോഹരമായി ഡാന്‍സ് ചെയ്ത ഷാരൂഖ് താന്‍ ഒരു യഥാര്‍ത്ഥ മാസ്റ്ററാണെന്ന് തെളിയ്ക്കുകയായിരുന്നുവെന്ന് പ്രശസ്ത കൊറിയോഗ്രാഫറായ ഷൈമക്ക് ദാവര്‍ അഭിപ്രായപ്പെട്ടു.
ഷാരൂഖിന്റെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റതിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയയ്‌ക്കൊരുങ്ങുകയാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു


Click it and Unblock the Notifications