വിദ്യയും ടാറ്റൂവിന്റെ പിടിയില്‍
അവസാനം ടാറ്റൂ രോഗം വിദ്യയേയും പിടികൂടി. ബോളിവുഡിലെ ഗോസിപ്പ് രഹിത നടിയെന്ന് പേരെടുത്ത വിദ്യയെയാണ് പച്ചകുത്തല്‍ ഭ്രാന്ത് പിടി കൂടിയിരിക്കുന്നത്.
മറ്റുള്ളവരുടെ ശ്രദ്ധ എളുപ്പത്തില്‍ നേടിയെടുക്കാനാണ് മിക്കപ്പോഴും നടിമാര്‍ തങ്ങളുടെ ദേഹത്ത് ടാറ്റൂ പതിപ്പിയ്‌ക്കാറുള്ളത്. കാണുന്നവരുടെ ഉള്ളത്തില്‍ തീ കോരിയിടുന്ന സ്ഥലത്തു തന്നെ ടാറ്റൂ കുത്താനും ഇവര്‍ ശ്രദ്ധിയ്‌ക്കാറുണ്ട്.
നേരത്തെ തമിഴിലെ താര റാണിമാരിലൊരാളായ തൃഷ തന്‍െ മാറിനു മുകളില്‍ മീനിന്റെ രൂപത്തിലുള്ള ടാറ്റൂ പതിപ്പിച്ചത് ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു.
മായ്‌ച്ചു കളയാന്‍ കഴിയുന്ന ടാറ്റൂവായിരുന്ന തൃഷയുടെത്. ഇതിന് മുമ്പ് സിമ്രാന്‍ ഇതേയിടത്ത് സ്ഥിരമായി പച്ച കുത്തിയിരുന്നു.
എന്തായാലും വിദ്യയും ഇവരുടെ പാത പിന്തുടര്‍ന്ന് മാറിനു മുകളില്‍ ടാറ്റൂ പതിപ്പിച്ച് മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂട്ടാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications