»   »  ബിഗ് ബിയും ശ്രീദേവിയും വീണ്ടും

ബിഗ് ബിയും ശ്രീദേവിയും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Sreedevi and Amitabh Bachchan
ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ അമിതാഭ് ബച്ചനും ശ്രീദേവിയും വീണ്ടുമെത്തുന്നു. പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബാല്‍കിയുടെ ബിഗ് ബി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഇന്‍ക്വിലാബ് എന്ന ചിത്രത്തിലാണ് ശ്രീദേവി ആദ്യമായി ബച്ചനൊപ്പം അഭിനയിച്ചത്. പിന്നീട് ആക്രി രാസ്തയിലും മറ്റും അഭിനയിച്ചു.

ബച്ചനും ശ്രീദേവിയും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം മുകുള്‍ ആനന്ദിന്റെ ഖുദാ ഗവാ ആണ്. ഈ ചിത്രത്തില്‍ ശ്രീദേവി ഇരട്ടവേഷമായിരുന്നു അവതരിപ്പിച്ചത്.

എണ്‍പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ ആദ്യകാലം വരെ ശ്രീദേവി ബോളിവുഡില്‍ താരറാണിയായിരുന്നു. നിര്‍മ്മാതാവുകൂടിയായ ബോണി കപൂറിനെ വിവാഹം ചെയ്തശേഷം ശ്രീദേവി അഭിനയത്തോട് വിടപറഞ്ഞു.

പിന്നീട് പലവട്ടം ശ്രീദേവി തിരിച്ചെത്തുമെന്ന് വാര്‍ത്തകളുണ്ടായെങ്കിലും ചില പരസ്യചിത്രങ്ങളല്ലാതെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഇത്തവണ ശ്രീദേവിയുടെ ആരാധകര്‍ക്ക് നിരാശരാകേണ്ടിവരില്ലെന്നാണ് സൂചന.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam