»   » പൃഥ്വിരാജ് ബോളിവുഡില്‍ നായകന്‍

പൃഥ്വിരാജ് ബോളിവുഡില്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Prithviraj
ഭാവിയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമാലോകം വിശേഷിപ്പിക്കുന്ന യുവതാരം പൃഥ്വിരാജ് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പൃഥ്വി നായകനാകുന്നത്.

സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗന്ധ, റെസ്റ്റോറന്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ സച്ചിന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നടി റാണി മുഖര്‍ജിയായിരിക്കും പൃഥ്വിയുടെ നായികയെന്നാണ് സൂചന.

വെറുതെ ഒരു ഹിന്ദിചിത്രം ചെയ്യണമെന്നും ബോളിവുഡില്‍ അരങ്ങേറ്റം നടത്തണമെന്നുമുള്ള ആഗ്രഹമല്ല ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിന് പിന്നിലുള്ളതെന്നാണ് പൃഥ്വി പറയുന്നത്. കഥയും തിരക്കഥയും തന്നെ അത്രയേറെ ആകര്‍ഷിച്ചുവെന്നും താരം പറയുന്നു.

ചിത്രം 2011ല്‍ത്തന്നെ പ്രദര്‍ശനത്തിനെത്തിയേയ്ക്കുമെന്നാണ് സൂചന. മലയാളത്തില്‍ അടുത്തിടെ പൃഥ്വി ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ പരാജയങ്ങളായി മാറുകയാണുണ്ടായത്.

അതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥ തേടിയാണ് പൃഥ്വി ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതെന്നും പറയപ്പെടുന്നു. കൊട്ടിഘോഷങ്ങളുമായി പ്രദര്‍ശനത്തിനെത്തിയ അന്‍വര്‍ ഉള്‍പ്പെടെയുള്ള പൃഥ്വിചിത്രങ്ങള്‍ ദയനീയപരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്.

English summary
Bollywood's ace director Anurag Kashyap, is reportedly planning to introduce Prithviraj in Bollywood with a movie produced by him. Prithviraj is said to be interested in the subject and if happens, the film will be directed by Anurag's assistant. More details are awaited

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam