»   » ഏറ്റവും വിലപിടിപ്പുള്ള ഐറ്റം ഗേള്‍?

ഏറ്റവും വിലപിടിപ്പുള്ള ഐറ്റം ഗേള്‍?

Posted By:
Subscribe to Filmibeat Malayalam
Mallaika
ആരായിരിക്കും ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള ഐറ്റം ഗേള്‍? തീര്‍ച്ചയായും അത് മല്ലികാ ക്ഷറാവത്തതും മലൈക അറോറ ഖാനും തമ്മിലുള്ള പോരാട്ടമായിരിക്കും. രണ്ടു പേരും ഒരു ഐറ്റം നമ്പറിന് വാങ്ങുന്നത് 1.5 കോടി രൂപയാണ്.

ഈയടുത്ത കാലത്തെ കണക്കു നോക്കുകയാണെങ്കില്‍ താങ്ക് യു, ബിന്‍ ബുലായ ബരാതി എന്നീ രണ്ട് സിനിമകളില്‍ മല്ലിക നൃത്തമാടി. ഇതില്‍ രണ്ടാമത്തെ സിനിമയുടെ ബജറ്റ് ഏഴുകോടിയില്‍ താഴെയായിരിക്കെ മല്ലികയ്ക്കുമാത്രം 1.5 കോടി നല്‍കേണ്ടി വന്നു.

എന്നാല്‍ മുന്നി ബദ്‌നാം ഹുയ്, ദെബാംഗ് എന്നീ സിനിമകള്‍ സൂപ്പര്‍ഹിറ്റായതിനുശേഷം മല്ലിക പ്രതിഫലം 1.75 മുതല്‍ രണ്ടു കോടി വരെയാക്കി ഉയര്‍ത്തിയെന്ന ശ്രുതി സജീവമാണ്. ഈ കണക്കു ശരിയാണെങ്കില്‍ തീര്‍ച്ചയായും ഐറ്റം നമ്പറില്‍ മല്ലിക തന്നെയാണ് നമ്പര്‍ വണ്‍. കത്രീന കൈഫാണ് മൂന്നാം സ്ഥാനത്തുള്ളത്.

English summary
Who is the highest paid bollywood Item Girl? Mallika Sherawat, Malaika Arora Khan or Katrina Kaif. Latest reports from bollywood says, Mallika charging 2 crore for one item Number

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam