»   » ബച്ചന് മകളെ ആവശ്യമുണ്ട്

ബച്ചന് മകളെ ആവശ്യമുണ്ട്

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ബല്‍ജിയം ചിത്രമായ ഇദീന്‍ ബെറോമ്ഡി(എവരിബഡീസ് ഫെയ്മസ്)ന്റെ ഹിന്ദി റീമേക്കിനൊരുങ്ങുകയാണ് ബച്ചന്‍.

രാകേഷ് ഓംപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കടലാസ് ജോലികളെല്ലാം ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. അച്ഛനും മകളും തമ്മിലുള്ള ഗാഢബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ബച്ചന്റെ വ്യത്യസ്ത മുഖമാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക. മകള്‍ പ്രശസ്തയായ ഗായികയായി കാണുന്നതിന് വേണ്ടി ഒരച്ഛന്‍ സഹിയ്ക്കുന്ന കഷ്ടപ്പാടുകളാണ് സിനിമയുടെ ഇതിവൃത്തം.

ബച്ചന്റെ റോള്‍ തീരുമാനിച്ചെങ്കിലും താരത്തിന്റെ മകളായി ആരു വേണമെന്ന കണ്‍ഫ്യൂഷനിലാണ് സംവിധായകന്‍. ബോളിവുഡിലെ ഒട്ടേറെ താരങ്ങള്‍ ഈ കഥാപാത്രം മോഹിയ്ക്കുന്നുണ്ടെങ്കിലും സംവിധായകന് ഇവരെയൊന്നും ബോധിയ്ക്കുന്നില്ല. അഭിനയത്തില്‍ ബച്ചന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ള ഒരു താരത്തെയാണ് അവര്‍ തേടുന്നത്.

English summary
Official information pertaining to Amitabh Bachchan’s remake of Belgian film ‘IEDEREEN BEROEMD’ (meaning ‘Everybody’s Famous’ in English) was made nearly before 3 months.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam