»   » പെണ്ണുപിടിയന്‍ ഇമേജ് രണ്‍ബീറിന് മതിയായി

പെണ്ണുപിടിയന്‍ ഇമേജ് രണ്‍ബീറിന് മതിയായി

Posted By:
Subscribe to Filmibeat Malayalam
Rabir Kapoor
ബോളിവുഡിന്റെ യുവതാരം രണ്‍ബീര്‍ കപൂറിന് ആകെ മടുത്തുവത്രേ, കാര്യം മറ്റൊന്നുമല്ല പെണ്ണുപിടിയന്‍ ഇമേജില്‍ നിന്നും ഗോസിപ്പുകാര്‍ തന്നെ മുക്തനാക്കുന്നില്ലെന്നാണ് കപൂര്‍ സന്തതിയുടെ പരാതി. ഇക്കാര്യത്തില്‍ രണ്‍ബീര്‍ അങ്ങേയറ്റം വിഷമത്തിലാണെന്നും താരലോകത്തുനിന്നും വിട്ടുനില്‍ക്കാന്‍ വരെ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

ശരിയ്ക്കും പറഞ്ഞാല്‍ മുന്‍ കാമുകി ദീപിക പദുകോണാണ് രണ്‍ബീറിന് ഒരു പെണ്ണുപിടിയന്‍ ഇമേജ് ചാര്‍ത്തിക്കൊടുത്തവരില്‍ പ്രധാനി. രണ്‍ബീറിന് ഒരു സമ്മാനം നല്‍കാന്‍ അവസരം ലഭിച്ചാല്‍ താന്‍ ഒരു പാക്കറ്റ് കോണ്ടം കൊടുക്കുമെന്ന് ദീപിക പറഞ്ഞ അന്നുമുതലാണ് രണ്‍ബീറിന് ഈ പെണ്ണുപിടിയന്‍ ഇമേജുണ്ടായത്. പിന്നീട് മറ്റൊരു അഭിമുഖത്തില്‍ താന്‍ പല സ്ത്രീകളുമായും കൂട്ടുകൂടി നടക്കാറുണ്ടെന്ന് രണ്‍ബീറും പറഞ്ഞിരുന്നു.

പക്ഷേ ഇതെല്ലാം ഇത്രവലിയ പാരയായിത്തീരുമെന്ന് താരം കണക്കുകൂട്ടിക്കാണില്ല. എന്തും രണ്‍ബീര്‍ സഹിക്കും പക്ഷേ അച്ഛനമ്മമാര്‍ വിഷമിക്കുന്ന ഘട്ടമെത്തിയാല്‍ രണ്‍ബീറിന്റെ വിധം മാറുമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഇവിടിയിപ്പോല്‍ രണ്‍ബീറിന്റെ ഈ മോശം ഇമേജില്‍ ഋഷി കപൂറിനും ഭാര്യയ്ക്കും മനംനൊന്ത് തുടങ്ങി. ഇക്കാര്യം വാര്‍ത്തയാവുകയും ചെയ്തു. ഇതോടെയാണ് രണ്‍ബീറിന് ബുദ്ധിയുദിച്ചത്. ഗോസിപ്പുകള്‍ പരിധിലംഘിക്കുന്നുവെന്ന്് രണ്‍ബീര്‍ പറയുന്നതും ഇതുകൊണ്ടാണ്.

ഇതുവരെ ഗോസിപ്പുകാര്‍ മാത്രം പറഞ്ഞകാര്യങ്ങള്‍ കുടുംബത്തിലും പ്രശ്‌നമാകുന്നുവെന്നാണത്രേ രണ്‍ബീര്‍ സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്. ദീപിക പദൂകോണുമായുള്ള ബന്ധം തകര്‍ന്നതില്‍പ്പിന്നെ കത്രീനയുമായി ബന്ധപ്പെടുത്തിയാണ് രണ്‍ബീറിന്റെ പേര് പറഞ്ഞുകേട്ടത്.

പിന്നീട് ഇതിലേയ്ക്ക് നര്‍ഗീസ് ഫക്രിയെന്ന മോഡലും കടന്നുവന്നു, പിന്നാലെ അനുഷ്‌ക ശര്‍മ്മയുടെ പേരുമെത്തി ഇരട്ടിമസാലയുമായി. ഇതോടെ രണ്‍ബീര്‍ ഏതാണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ്.

English summary
Actor Rabir Kapoor's friends said that he is fedup with the image of a womanizer, Constant link ups with actresses like Katrina Kaif, Anushka Sharma and Nargis Fakhri are irking Ranbir Kapoor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam