7വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഷാരൂഖും കാജോളും
ഷാരൂഖ് ഖാന്‍- കാജോള്‍ ജോഡി വീണ്ടും ഒന്നിയ്‌ക്കുന്നു. 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖും കാജോളും വീണ്ടും നായകനും നായികയുമാകുന്നത്.
ഏഴു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിയ്‌ക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയിലേയ്‌ക്ക് കുടിയേറിയ ഒരു മുസ്ലിം കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് മൈ നെയിം ഈശ് ഖഖാനിലെ പ്രമേയം.
ആദിത്യ ചോപ്ര സംവിധാനം ചെയ്‌ത ഷാരൂഖും കാജോളും അഭിനയിച്ച 'ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേഗെ' ബോളിവുഡിലെ എക്കാലത്തെയും വന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. 'കഭി ഖുശി കഭി ഖം' ആണ് ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസിഗര്‍' തുടങ്ങി ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിച്ച് മിക്ക ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ഇതിന് മുമ്പ് 'കഭി അല്‍വിദനാ കഹനാ' എന്ന ചിത്രത്തീലൂടെ രണ്ടുപേരെയും വീണ്ടും ഒന്നിപ്പിക്കാന്‍ കരണ്‍ ജോഹര്‍ ശ്രമിച്ചിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല.
ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശത്തായതിനാല്‍ മകളെ പിരിഞ്ഞ് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് കാജോള്‍ അന്നത്തെ ഓഫര്‍ നിരസിച്ചത്. ജൂണില്‍ കാലിഫോര്‍ണിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 2008 ആഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.


Click it and Unblock the Notifications