»   » കരീനയുടെ കോസ്റ്റ്യൂമിന്റെ വില വെറും 1.2 കോടി രൂപ

കരീനയുടെ കോസ്റ്റ്യൂമിന്റെ വില വെറും 1.2 കോടി രൂപ

Posted By:
Subscribe to Filmibeat Malayalam
Kareena
മധൂര്‍ ഭണ്ഡാര്‍ക്കറുടെ ഹീറോയ്ന്‍ എന്ന ചിത്രത്തില്‍ കരീനയ്ക്കണിയാനായി 1.2 കോടി രൂപയുടെ വസ്ത്രമാണ് താന്‍ തയ്യാറാക്കിയതെന്ന് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര.

ചിത്രത്തില്‍ കരീനയ്ക്കണിയാനായി 130 കോസ്റ്റിയൂമുകളാണ് തയ്യാറാക്കിയത്. ഓരോ സീനിലും അണിയാനായി നാലു കോസ്റ്റിയൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്-മനീഷ് പറഞ്ഞു. താന്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ കോസ്റ്റിയൂം ഒരു നായികയ്ക്ക് വേണ്ടി തയ്യാറാക്കുന്നതെന്നും മനീഷ് പറഞ്ഞു.

മുന്‍പ് ചിത്രത്തിലെ നായികയായി കരാര്‍ ചെയ്യപ്പെട്ടിരുന്ന ഐശ്വര്യ റോയിയുടെ 9 ദിവസത്തെ ഷൂട്ടിങ്ങിനായി 5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ തയ്യാറാക്കിയെന്നും മനീഷ് വെഌപ്പെടുത്തി.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഐശ്വര്യ ഹീറോയിനില്‍ നിന്ന് പിന്‍മാറിയിരുന്നു. ആദ്യം കരീനയെ ആണ് മധൂര്‍ നായികയായി നിശ്ചയിച്ചിരുന്നതെങ്കിലും ഡേറ്റിന്റെ പ്രശ്‌നം പറഞ്ഞ് അവര്‍ ഒഴിയുകയായിരുന്നു. ഐശ്വര്യയുടെ പിന്‍മാറ്റത്തിന് ശേഷം കരീനയെ ചിത്രത്തിലേയ്ക്ക് കരാര്‍ ചെയ്യുകയായിരുന്നു. ചിത്രത്തിന് വേണ്ടി കരീന 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടെങ്കിലും ഒടുവില്‍ എട്ടുകോടി രൂപയ്്ക്ക് അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു.

English summary
How much does it take to look like a heroine? For Kareena Kapoor who will be seen in Madhur Bhandarkar's controversial film, it's going to take outfits worth 1.2 crore by designer Manish Malhotra.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam