ഇനി ബില്ലു ബാര്‍ബര്‍ കഥ പറയും
മലയാളത്തില്‍ ചരിത്രം വിജയം കുറിച്ച കഥ പറയുമ്പോളിന്റെ ഹിന്ദി പതിപ്പിന് ബില്ലു ബാര്‍ബര്‍ എന്ന് പേരിട്ടു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷാരൂഖിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ റെഡ് ചീല്ലീസ് ആണ് നിര്‍മ്മിയ്‌്‌ക്കുന്നത്. ചിത്രത്തില്‍ സൂപ്പര്‍ സ്‌്‌റ്റാറിന്റെ വേഷത്തില്‍ ഷാരൂഖ് ഖാന്‍ തന്നെയാണ് അഭിനയിക്കുന്നത്.
രണ്ടു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ ബാര്‍ബര്‍ വേഷത്തില്‍ ഇര്‍ഫാന്‍ ഖാനാണ് അഭിനിയിക്കുന്നത്. അമീഷ പട്ടേലോ കരീനയോ ആയിരിക്കും ചിത്രത്തിലെ നായിക.
ജൂലായ് മാസത്തില്‍ ചിത്രീകരണം ആരംഭിയ്‌ക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് ഷാരൂഖ് തീരുമാനിച്ചിരിയ്‌ക്കുന്നത്.ഈ വര്‍ഷം ഷാരൂഖിന്റെതായി മറ്റു ചിത്രങ്ങളൊന്നും പുറത്തിറങ്ങില്ല.
ഇതോടെ മലയാളത്തില്‍ വന്‍ വിജയം നേടിയ കഥ ഇന്ത്യ മുഴുവന്‍ പറയാനൊരുങ്ങുകയാണ്. ചിത്രമെടുക്കുന്ന ഭാഷകളിലെല്ലാം ഒന്നാം നിര നായകന്‍മാര്‍ തന്നെ ചിത്രത്തില്‍ അഭിനിയിക്കുന്നുവെന്ന പദവിയും കഥ പറയുമ്പോളിന് സ്വന്തമാണ്. മ
ലയാളത്തില്‍ മമ്മൂട്ടി. തമിഴിലും തെലുങ്കിലും രജനി, ഇപ്പോള്‍ ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ കൂടി കഥ പറയാനൊരുങ്ങുമ്പോള്‍ കഥയെഴുതിയ ശ്രീനിയ്‌ക്ക് അഭിമാനിയ്‌ക്കാം


Click it and Unblock the Notifications