ഗ്ലാമര് പ്രദര്ശനം പാപമല്ലെന്ന് നേഹ ദൂപിയ
സിനിമകളില് ഗ്ലാമറസ് റോളുകള്‍ ചെയ്‌തതില്‍ പശ്ചാത്താപമില്ലെന്ന് നടി നേഹ ധൂപിയ. 'ജൂലി', 'ശീഷ' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തോടെ ശരീരപ്രദര്‍ശനത്തിന് ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള നടിയെന്ന ഇമേജാണ് നേഹ സൃഷ്ടിച്ചത്.
അതിന്റെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ വളരെ ലാഘവത്തോടെയാണ് നേരിടുന്നത്. ''വെറും ശരീര പ്രദര്‍ശനം മാത്രമല്ല ഞാന്‍ നടത്തിയത്. കഥാപാത്രങ്ങള്‍ക്ക് ആവശ്യമായി വരികയാണങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ തെറ്റൊന്നുമില്ല. എനിയ്ക്കത്തരം വേഷങ്ങള് അവതരിപ്പിക്കാന് ലജ്ജയില്ല. ഇനിയും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ മടിയുമില്ല'' - നേഹ പറയുന്നു.
ഗ്ലാമര്‍ റോളുകള്‍ക്കു ശേഷം ചില സിനിമകളില്‍ ഗ്ലാമറസല്ലാത്ത കഥാപാത്രങ്ങളെയും താന് അവതരിപ്പിച്ചിട്ടുണ്ടെന്ന് നേഹ ചൂണ്ടിക്കാട്ടുന്നു. ആനന്ദ്‌കുമാറിന്റെ 'ഡല്‍ഹി ഹൈറ്റ്‌സ്', പ്രിയദര്‍ശന്റെ 'ചുപ്‌ചുപ്‌കെ', സഞ്‌ജയ്‌ഗുപ്‌തയുടെ 'ദസ് കഹാനിയാം', രജത്‌കപൂറിന്റെ 'മിഥ്യ' എന്നിവയില്‍ വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരമുണ്ടായ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അവര്‍ വിമര്‍ശനങ്ങളെ നേരിടുന്നത്.
''ഈ സിനിമകളിലെ കഥാപാത്രങ്ങള്‍ ഒരു നടിയെന്ന നിലയ്‌ക്ക് എന്റെ ശേഷിയെന്തെന്ന് സ്വയം തിരിച്ചറിയാന്‍ സഹായിച്ചു'' - അവര്‍ പറയുന്നു. നസറുദ്ദീന്‍ഷായെ പോലുള്ള മഹാനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച കാര്യവും അവര്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നു. 'മിഥ്യ'യിലാണ് നേഹ അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്.


Click it and Unblock the Notifications











