»   » രജനി ചിത്രത്തില്‍ നിന്ന് സല്‍മാന്‍ ഔട്ട്?

രജനി ചിത്രത്തില്‍ നിന്ന് സല്‍മാന്‍ ഔട്ട്?

Posted By:
Subscribe to Filmibeat Malayalam
 Rajinikanth-Salman
സ്റ്റെല്‍ മന്നന്‍ രജനീകാന്തിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിയ്ക്കുന്ന അതുല്‍ അഗ്നിഹോത്രി ചിത്രത്തില്‍ നിന്ന് സല്‍മാന്‍ പുറത്ത്. രജനീകാന്തിന്റെ കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് സല്‍മാനെ ഒഴിവാക്കാന്‍ ബ്രദര്‍ ഇന്‍ ലോ തീരുമാനിച്ചതെന്ന് അറിയുന്നു.

രജനിയുടെ കഥ സിനിമയാക്കുന്നതിനെതിരെ മകള്‍ സൗന്ദര്യ രംഗത്ത് വന്നിരുന്നു. രജനിയുടെ ജീവിതം സിനിമയാക്കാനുള്ള അവകാശം തങ്ങള്‍ ആര്‍ക്കും വിട്ടു കൊടുത്തിട്ടില്ലെന്നായിരുന്നു സൗന്ദര്യ പറഞ്ഞത്.

എന്നാല്‍ രജനിയുടെ ജീവിതം തമിഴ് സിനിമയാക്കി മാറ്റാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് അതുല്‍ ഇപ്പോള്‍ പറയുന്നത്. രജനിയായി വേഷമിടുന്നത് തെന്നിന്ത്യയിലെ ഒരു പ്രമുഖനായ നടന്‍ ആയിരിക്കുമെന്നും അതുല്‍ പറഞ്ഞു. തമിഴ് ചിത്രം നിര്‍മ്മിയ്ക്കുന്നതില്‍ രജനിയുടെ ബന്ധുക്കള്‍ക്കും എതിര്‍പ്പില്ലെന്ന് അതുല്‍ പറയുന്നു. ഇതെക്കുറിച്ച് സൗന്ദര്യയുമായി ഫോണില്‍ സംസാരിച്ച് കഴിഞ്ഞുവെന്നും അതുല്‍ അറിയിച്ചു.

എന്നാല്‍ ഇതെക്കുറിച്ച് തനിയ്ക്ക് അറിയില്ലെന്നാണ് സൗന്ദര്യ പറയുന്നത്. അതുലുമായി സംസാരിയ്ക്കാന്‍ താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അച്ഛന്റെ ജീവിതകഥ സിനിമയാക്കാനുള്ള അവകാശം ആര്‍ക്കും വിട്ടു കൊടുത്തിട്ടില്ല-സൗന്ദര്യ പറഞ്ഞു. എന്തായാലും ആരാധകര്‍ക്ക് തങ്ങളുടെ സ്റ്റെല്‍ മന്നന്റെ ജീവിതം വെള്ളിത്തിരയില്‍ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം

English summary
While Rajinikanth's film Rana may be put on hold due to his ill-health, there seems to be a tussle over who will make the biopic on the actor himself. The fight is between Rajinikanth's daughter Soundarya and Salman Khan's brother-in-law Atul Agnihotri.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam