ആരും പറയാതെ ബിക്കിനിയിടാന്‍ പ്രിയങ്ക റെഡി
സിനിമയില്‍ ബിക്കിനിയണിഞ്ഞ് പ്രത്യക്ഷപ്പെടാന്‍ പൊതുവെ നടിമാര്‍ക്കെല്ലാമൊരു മടിയാണ്. സംവിധായകന്‍ അത്ര നിര്‍ബന്ധിച്ചാലല്ലാതെ ഒരു വിധപ്പെട്ട നടിമാരൊന്നും ഈ അറ്റ കൈ പ്രയോഗത്തിന് മുതിരാറില്ല.
എന്നാല്‍ സംവിധായകന്‍ ആവശ്യപ്പെടാതെ തന്നെ ബിക്കിനിയണിഞ്ഞ് വേറിട്ട് മാതൃക സൃഷ്ടിച്ചിരിയ്‌ക്കുകയാണ് പ്രിയങ്ക. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ 'ദോസ്‌താന'യിലാണ് പ്രിയങ്ക ആരും പറയാതെ തന്നെ ബിക്കിനിയിട്ടത്.
കരണ്‍ തന്നോട് ബിക്കിനിയണിയാന്‍ പറഞ്ഞില്ലെന്നും ഇത് ബീച്ച് രംഗമായതിനാല്‍ ബിക്കിനിയാണ് ആ സീനില്‍ ഇണങ്ങുന്നതെന്ന് തോന്നിയതു കൊണ്ടാണ് വേഷമണിഞ്ഞതെന്നും പ്രിയങ്ക പറയുന്നു.
എന്നാല്‍ വമ്പന്‍ പ്രതീക്ഷകളുമായെത്തിയ 'ലൗ സ്റ്റോറി 2050' ബോക്‌സ്‌ഓഫീസില്‍ എട്ടു നിലയില്‍ പൊട്ടിയതോടെ മങ്ങിയ താരപ്രഭ വീണ്ടെടുക്കാനുള്ള താരത്തിന്റെ നമ്പറുകളാണിതെന്നും ചില അസൂയക്കാര്‍ പറയുന്നുണ്ട്.
ദോസ്‌താനയില്‍ അഭിഷേക് ബച്ചനും ജോണ്‍ എബ്രഹാമുമാണ് നായകന്‍മാര്‍. ഇരുവരുമൊത്തുള്ള അഭിനയം ഒരു ആഘോഷമായിരുന്നെന്നും പ്രിയങ്ക പറയുന്നു.


Click it and Unblock the Notifications