»   » ഷാരൂഖിന്റെ പിന്‍ഗാമിയാകാന്‍ സല്‍മാന്‍

ഷാരൂഖിന്റെ പിന്‍ഗാമിയാകാന്‍ സല്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
Salman
ഹോളിവുഡിനു പിന്നാലെ ബോളിവുഡിലേയ്ക്കും ത്രി ഡി ജ്വരം പടരുന്നു. ഷാരൂഖ് ഖാന്റെ രാ വണ്‍, അക്ഷയ് കുമാറിന്റെ ജോക്കര്‍ എന്നീ ചിത്രങ്ങള്‍ ത്രി ഡിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിനു പിന്നാലെ സല്‍മാന്റെ പുതിയ ചിത്രമായ ഷേര്‍ ഖാനും ത്രി ഡി ചിത്രമാകാനൊരുങ്ങുന്നു. സല്‍മാന്റെ സഹോദരനായ സൊഹൈയ്ല്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ബാംങ്കോങ്ങാണ്.

ചിത്രം ത്രിഡിയിലാക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും തിരക്കഥ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമെടുക്കൂ എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സൊഹൈയ്ല്‍ പറഞ്ഞു.

ചിത്രത്തില്‍ ഒറിജിനല്‍ കടുവകളെ ഉപയോഗിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സംഘടനയായ പെറ്റ ഉടക്കുമായി വന്നതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. പകരം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചായിരിക്കും സല്‍മാനും കടുവകളുമായുളള രംഗങ്ങള്‍ ചിത്രീകരിക്കുക. ത്രി ഡി ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ സല്‍മാനും സന്തോഷം തന്നെ.

English summary
3D fever is catching up in Bollywood and the latest to make a 3D film is Salman Khan. Reportedly, Salman is all set to go 3D after Shah Rukh’s Ra.One and Akshay Kumar’s Joker. Sohail Khan is all up for a 3D venture for ‘Sher Khan’ with brother Salman Khan. Apparently, brother Salman is also excited about the new technology but they will only lock the 3D technology after the final draft is prepared.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X