പാര്‍ട്ടിയ്‌ക്കിടെ ഷാരൂഖ്-സല്‍മാന്‍ ഉരസല്‍
തന്റെ പിറന്നാളാഘോഷത്തിനിടെ കാമുകന്‍ സല്‍മാന്‍ ഖാനും ബോളിവുഡ് ബിഗ് ഖാന്‍ ഷാറൂഖും തമ്മിലുണ്ടായ ഉരസലിനെ കുറിച്ച് ചോദിയ്‌ക്കരുതെന്ന് കത്രീന.
കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ 'സിങ് ഇസ് കിങ്' എന്ന സിനിമയുടെ പ്രചാരണത്തിനിടെയാണ് പത്രലേഖകര്‍ താരയുദ്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി താരത്തെ സമീപിച്ചത്.
ജീവിതത്തില്‍ കാമുകനെയും സിനിമയില്‍ ബിഗ് ഖാനെയും പിണക്കാന്‍ പറ്റാത്തതു കൊണ്ട് ഉത്തരം മുട്ടിയ താരം സംഭവത്തെപ്പറ്റി ആരും ചോദിയ്‌ക്കാന്‍ പാടില്ലെന്നാണ് മറുപടി നല്‌കിയത്.
ജൂലായ് 16ന് നടന്ന കത്രീനയുടെ 24ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബോളിവുഡിലെ ഖാന്‍മാര്‍ ഏറ്റമുട്ടിയത്. രണ്ട് ഖാന്‍മാരും അവതരിപ്പിയ്‌ക്കുന്ന ടിവി ഷോകളെ പറ്റിയുള്ള സംസാരമാണ് ഉരസലിലേക്ക് വഴി തെളിച്ചത്.
താന്‍ സ്റ്റാര്‍ ടിവിയില്‍ അവതരിപ്പിയ്‌ക്കുന്ന 'പാഞ്ച് വി പാസ്', സോണി ടിവിയിലുള്ള സല്‍മാന്റെ 'ദസ് കാ ദം'മിനേക്കാള്‍ മികച്ചതാണെന്ന രീതിയിലുള്ള ഷാറൂഖിന്റെ സംഭാഷണമാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ തന്റെ പരിപടിയ്ക്കാണ് കൂടുതല്‍ റേറ്റിംങ് എന്ന് സല്‍മാന്‍ തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ അസുഖകരമായ അന്തരീക്ഷം ഉണ്ടാകുകയായിരുന്നു.
ഈയിടെയായി ബോളിവുഡിലെ പ്രമുഖരായ ഖാന്‍മാര്‍ തമ്മിലുള്ള വാക് പോരാട്ടം ഏറി വരികയാണ്. നേരത്തെ അമീര്‍ ഖാനും ഷാറൂഖും തമ്മിലുള്ള ഉരസലും മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications