»   » നീലച്ചിത്രതാരം കുട്ടികളെ വഴിതെറ്റിക്കുന്നെന്ന്

നീലച്ചിത്രതാരം കുട്ടികളെ വഴിതെറ്റിക്കുന്നെന്ന്

Posted By:
Subscribe to Filmibeat Malayalam
Sunny Leon
റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ എത്തിയിരിക്കുന്ന അമേരിക്കന്‍ നീലച്ചിത്രനടി സണ്ണി ലിയോണ്‍ ഇന്ത്യയിലെ കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് ആരോപണം. നീലച്ചിത്രങ്ങളും നീലച്ചിത്രതാരങ്ങളുമെല്ലാം ഇന്ത്യയുടെ കാര്യത്തില്‍ അടക്കം പറച്ചിലുകളും സ്വകാര്യങ്ങളുമാണ്. അങ്ങനെയിരിക്കെയാണ് സണ്ണി ലിയോണ്‍ എന്ന യുഎസ് അശ്ലീലതാരം ഒച്ചപ്പാടുണ്ടാക്കി ബിഗ് ബോസിലേയ്ക്ക് കടന്നുവരുന്നത്.

ലിയോണിന് വലിയ വാര്‍ത്താപ്രാധാന്യമാണ് ഇന്ത്യയില്‍ ലഭിയ്ക്കുന്നത്, പഞ്ചാബികളായ ദമ്പതികളുടെ മകളാണ് കാനഡയില്‍ ജനിച്ചുവളര്‍ന്ന കരണ്‍ മല്‍ഹോത്രയെന്ന സണ്ണി ലിയോണ്‍. ഈ ഇന്ത്യന്‍ ടച്ച് തന്നെയാണ് ലിയോണിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നത്.

സണ്ണിലിയോണിലെക്കുറിച്ച് കേട്ട ഇന്ത്യന്‍ കുട്ടികള്‍ ഇപ്പോള്‍ അശ്ലീലചിത്രങ്ങള്‍ കാണാന്‍ നെറ്റില്‍ പരക്കംപാച്ചില്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സണ്ണി ലിയോണിനെയും അവരുടെ അശ്ലീലചിത്രങ്ങളെയുംപറ്റി ചര്‍ച്ച ചെയ്ത പതിനഞ്ചുകാരനെ സ്‌കൂള്‍ അധികൃതര്‍ പിടികൂടിയിട്ടുണ്ട്.

മുംബൈയിലെ ഒരു മുന്‍നിര സ്‌കൂളിലാണ് ഈ സംഭവം നടന്നത്. ലിയോണിനെക്കുറിച്ച് കൂടുതല്‍ അറിയാനും അവരുടെ ചിത്രങ്ങള്‍ കാണാനുംതാല്‍പര്യമാണെന്നാണത്രേ ഈ കുട്ടി അധ്യാപകരോട് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മുംബൈയില്‍ കുട്ടികള്‍ അശ്ലീലം കാണുന്നുവെന്ന പരാതിയുമായി വരുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയിരിക്കുകയാണെന്നാണ് സൈക്കോളജിസ്റ്റുകള്‍ പറയുന്നത്. പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ പിന്നിലല്ലത്രേ. സണ്ണി ലിയോണ്‍ എല്ലാവരുടെയും ഇഷ്ടതാരമായി മാറുകയാണെന്നാണ് സൂചന.

സൈക്കോളജിസ്റ്റുകളും സാമുഹിക പ്രവര്‍ത്തകരും പറയുന്നത് സണ്ണി ലിയോണിനെപ്പോലെ ഒരു നീലച്ചിത്രതാരത്തെ കൊണ്ടുവരുമ്പോള്‍ ബിഗ് ബോസിന്റെ അണിയറക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്നാണ്.

ഷോയിലേയ്ക്ക് വരുന്നതിന് മുമ്പ് ഇന്ത്യയിലെ നീലച്ചിത്ര മേഖല ഇതുവരെ വളര്‍ച്ചയിലെത്തിയിട്ടില്ലെന്നും യുഎസിലും മറ്റും ഇതിനോട് കാണിക്കുന്നതുപോലെ ഒരു മനോഭാവം ഇന്ത്യയിലും ഉണ്ടാകണമെന്നും സണ്ണി പറഞ്ഞിരുന്നു.

English summary
Porn actress Sunny Leone's surprise entry in Big Boss 5 have not only heated up the house but the nation too. Something that has added yet another shock is Leone's affect on the Indian teenagers. Teenage is the only phase of life when the adolescents enter the new world of adulthood and have more curiosity towards sex and pornography,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam