»   »  പ്രസവാവധി വേണ്ടെന്ന് അഭിഷേക്

പ്രസവാവധി വേണ്ടെന്ന് അഭിഷേക്

Posted By:
Subscribe to Filmibeat Malayalam
Abhishek-Aishwarya
ഐശ്വര്യ റായ് ഗര്‍ഭിണിയായതോടെ ഹീറോയിന്‍ എന്ന മധൂര്‍ ഭണ്ഡാര്‍ക്കറുടെ ചിത്രം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ കരീനയെ വച്ച് ആ ചിത്രം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് മധൂര്‍. അതിനിടയില്‍ തനിയ്ക്കും പ്രസവാവധി വേണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നു. ഇത് മറ്റ് ചില സിനിമകളുടെ ഭാവി കൂടി തുലാസിലാക്കുമെന്ന് ബോളിവുഡില്‍ ആശങ്ക പരന്നിരുന്നു.

യാഷ് ചോപ്ര ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ധൂം 3യില്‍ നിന്നാണ് ഒരു മാസത്തെ അവധിയെടുക്കാന്‍ അഭിഷേക് തീരുമാനിച്ചത്. ആദിത്യ ചോപ്ര ആദ്യം സമ്മതം മൂളിയെങ്കിലും പിന്നീട് അമീര്‍ ഖാന്റെ ഡേറ്റ് ലഭിയ്ക്കില്ലയെന്നത് ചിത്രത്തെ പ്രതിസന്ധിയിലാക്കുമെന്ന് അഭിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഭിഷേക് പ്രസവാവധി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

നിര്‍മ്മാതാക്കളുടേയും താരങ്ങളുടേയും പ്രയാസം കണക്കിലെടുത്ത് അഭി ഒരു 'ത്യാഗ'ത്തിന് തയ്യാറാവുകായായിരുന്നുവെന്നാണ് ബോളിവുഡിലെ സംസാരം. എന്തായാലും ഐശ്വര്യ പ്രസവിയ്്ക്കുമ്പോള്‍ അരികിലുണ്ടാകണമെന്ന അഭിഷേകിന്റെ ആഗ്രഹം കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ടു ദിവസത്തെ പ്രസവാവധി നല്‍കാനും നിര്‍മ്മാതാക്കള്‍ തയ്യാറായിട്ടുണ്ടത്രേ.

English summary
On July 29, Mumbai Mirror had reported that the Yash Raj Films' Dhoom 3, which was to go on floors in November, was postponed. And the decision came in light of soon-to-daddy Abhishek Bachchan's request to spend time with his wife Aishwarya Rai, who is expected to deliver around November.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam