»   » ബേട്ടി ബിയെ കാണിക്കില്ലെന്ന് ബച്ചന്‍

ബേട്ടി ബിയെ കാണിക്കില്ലെന്ന് ബച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ഐശ്വര്യയുടെയും അഭിഷേകിന്റെയും കുഞ്ഞിനെക്കാണാനായി അമതിഭ് ബച്ചന്റെ വസതിയില്‍ സെലിബ്രിട്ടികളും ബന്ധുക്കളും തിങ്ങിക്കൂടുകയാണ്. അതുപോലെതന്നെ കുഞ്ഞിനെക്കാണാന്‍ ബച്ചന്‍കുടുംബത്തിന്റെ ആരാധകര്‍ക്കെല്ലാം ആഗ്രഹമുണ്ട്. ഒരു ഫോട്ടോയെങ്കിലും കണ്ടാല്‍ മതിയെന്ന അവസ്ഥയിലാണ് പലരും.

ഓരോ ദിവസവും അഭിഷേകോ അമിതാഭ് ബച്ചനോ കുട്ടിയുടെ ചിത്രം പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ഓണ്‍ലൈന്‍ലോകം, കാരണം അച്ഛന്‍ ബച്ചനും മകന്‍ ബ്ച്ചനും ട്വിറ്ററിലും ബ്ലോഗിലുമെല്ലാം സജീവമാണ്. പക്ഷേ ഇക്കാര്യത്തില്‍ ബച്ചന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന നിരാശപ്പെടുത്തുന്നൊരു പ്രതികരണമാണ്.

ബേട്ടി ബിയുടെ ചിത്രം ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യില്ലെന്നാണ് ബിഗ് ബി പറഞ്ഞിരിക്കുന്നത്. കുറച്ചുനാളായി കുഞ്ഞിന്റെ ചിത്രം പുറത്തുവിടണമെന്ന് ആരാധകര്‍ ബച്ചനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ ഇതിന് ബച്ചന്‍ തയ്യാറല്ല.

കുഞ്ഞുമായി ഐശ്വര്യ മാഗസിന്‍ കവറുകള്‍ക്ക് വേണ്ടി പോസ് ചെയ്യില്ലെന്നും ബച്ചന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐശ്വര്യയ്ക്ക് ഒട്ടേറെ ഓഫറുകള്‍ വന്നിരുന്നെങ്കിലും അത്തരത്തിലൊരു പരിപാടിക്കില്ലെന്നുമാണ് ബച്ചന്‍ പറയുന്നത്.

കുഞ്ഞിന്റെ ഫോട്ട് ഞാന്‍ ഷെയര്‍ ചെയ്യില്ല, അക്കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്, എല്ലാവരും അത് മനസ്സിലാക്കണം- ഇങ്ങനെയാണ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
Amitabh Bachchan, who is extremely active on blogs and micro blogging site Twitter posted a terse statement to all his fans stating that the Bachchans' will not release pictures of Aishwarya Rai and Abhishek Bachchan's new-born daughter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam